മ്യൂച്വൽ ഫണ്ടുകൾ അപകട സാധ്യത വൈവിധ്യവല്ക്കരിക്കുമെങ്കിൽ പിന്നെ എന്തിനാണ് അവയെ അപകട സാധ്യതയായി കണക്കാക്കുന്നത്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വൽ ഫണ്ടുകൾ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. അത് ഇക്വിറ്റി ആയാലും ഡെറ്റ് ആയാലും, അതിന്റെ മൂല്യങ്ങൾ വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസൃതമായി മാറും. ഇതാണ് അവയെ അപകട സാധ്യതയിലാക്കുന്നത്. കാരണം ഫണ്ടിന്റെ പോർട്ട്ഫോളിയോയില്അടങ്ങിയിരിക്കുന്ന സെക്യൂരിറ്റിയുടെ മൂല്യങ്ങളെ ആശ്രയിച്ചാണ് ആ ഫണ്ടിന്റെ എൻഎവി. എങ്കിലും മ്യൂച്വൽ ഫണ്ടുകൾ വ്യത്യസ്ത മേഖലകളിലുള്ള സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത് എന്നതിനാൽ, അവ വിപണിയുടെ ഈ അപകട സാധ്യത വൈവിധ്യവല്ക്കരിക്കും. ഒരു ഫണ്ട് നിരവധി സെക്യൂരിറ്റികളില്നിക്ഷേപിക്കുന്നതിനാൽ, ഏതെങ്കിലും ദിവസത്തെ മൂല്യം കുറഞ്ഞാല്അവയുടെയെല്ലാം അപകടസാധ്യതയും കുറയും. അതിനാൽ, മ്യൂച്വൽ ഫണ്ടുകൾ അപകട സാധ്യത വൈവിധ്യവല്ക്കരിക്കുന്നുവെന്നത് ശരിയാണ്. പക്ഷേ അവ അത് ഇല്ലാതാക്കുന്നില്ല. ഒരു ഫണ്ട് മാനേജർ പിന്തുടരുന്ന വൈവിധ്യവൽക്കരണം ഫണ്ടിന്റെ മാര്ക്കറ്റ് റിസ്ക് വൈവിധ്യവല്ക്കരണത്തിന്റെ പരമാവധി വരെ കുറയ്ക്കും ഒരു ഫണ്ട് എത്ര കണ്ട് വൈവിധ്യവൽക്കരിച്ചിരിക്കുന്നുവോ അത്ര കണ്ട്, അതിന്റെ അപകട സാധ്യതയും കുറയും. 

തീമാറ്റിക് അല്ലെങ്കിൽ സെക്ടർ ഫണ്ടുകൾ പോലുള്ള കോണ്സണ്ട്രേറ്റഡ്ഫണ്ടുകൾ മൾട്ടി ക്യാപ് ഫണ്ടുകളേക്കാൾ അപകട സാധ്യതയുള്ളതാണ്. കാരണം മാർക്കറ്റിന്റെ ഏതെങ്കിലും പ്രതികൂലമായ അവസ്ഥ ബാധിക്കപ്പെട്ട മേഖലയിലെ എല്ലാ കമ്പനികളിലും ഏതെങ്കിലും തരത്തിൽ പ്രത്യാഘാതം സൃഷ്ടിക്കും. എന്നാല്ഒരു മൾട്ടി ക്യാപ്പ് ഫണ്ട് ആണെങ്കില്, സെക്ടറിലുടനീളമുള്ള വൈവിധ്യവൽക്കരണവും മൂലധനവൽക്കരണവും കൊണ്ട് ഒരു കാർ അപകടത്തില്പെട്ടാല്ഒരു എയർ ബാഗ് എന്ന പോലെ പ്രവർത്തിക്കും. ഇത് ഫണ്ടിന്റെ എൻഎവിയിൽ ഇത്തരത്തിലുള്ള പ്രതികൂലമായ അവസ്ഥയുടെ ആഘാതം കുറയ്ക്കും.

നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ, ഫണ്ടിന്റെ സെക്ടർ അലോക്കേഷനിലെ വൈവിധ്യവൽക്കരണത്തിന്റെ വ്യാപ്തി നോക്കണം. അതിനാല്, റിസ്ക് എടുക്കാനുള്ള നിങ്ങളുടെ ശേഷിക്ക് അനുസരിച്ച്, നിങ്ങൾക്ക് അനുയോജ്യമായ കൃത്യമായ വൈവിധ്യവൽക്കരണമുള്ള ഒരു ഫണ്ട് തെരഞ്ഞെടുക്കുക.

445
479
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍