പിന്നെ എന്തിനാണ് ബാധ്യതാ നിരാകരണത്തില്‍ മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്കിന് വിധേയമാണെന്ന് പറയുന്നത്?

പിന്നെ എന്തിനാണ് ബാധ്യതാ നിരാകരണത്തില്‍ മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്കിന് വിധേയമാണെന്ന് പറയുന്നത്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വല്‍ ഫണ്ടുകള്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന സെക്യൂരിറ്റികളുടെ തരം  ആ സ്കീമിന്‍റെ ലക്ഷ്യങ്ങളെ ആശ്രയിച്ചാണ് ഉള്ളത്.

ഉദാഹരണത്തിന്, ഒരു ഇക്വിറ്റി അല്ലെങ്കില്‍ ഗ്രോത്ത് ഫണ്ട് കമ്പനി ഷെയറുകളിലാകും നിക്ഷേപിക്കുക. ഒരു ലിക്വിഡ് ഫണ്ട്, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റിലും കൊമേഴ്സ്യല്‍ പേപ്പറിലുമായിരിക്കും നിക്ഷേപിക്കുക.

എന്നിരുന്നാലും ഈ സെക്യൂരിറ്റികളെല്ലാം ‘മാര്‍ക്കറ്റില്‍’ ട്രേഡ് ചെയ്യുന്നവയാണ്. ക്യാപ്പിറ്റല്‍ മാര്‍ക്കറ്റില്‍ പുറത്തിറക്കുന്ന കമ്പനി ഷെയറുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെയാണ് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്. സമാനമായി, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ പോലെയുള്ള ഡെറ്റ് ഇന്‍സ്ട്രുമെന്‍റുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയോ NSD എന്ന് അറിയപ്പെടുന്ന സ്പെഷ്യലൈസ്ഡ്‌ സിസ്റ്റങ്ങള്‍ വഴിയോ ട്രേഡ് ചെയ്യാന്‍ കഴിയും. ഇവയാണ് സെക്യൂരിറ്റികള്‍ വാങ്ങാനും വില്‍ക്കാനും ഉള്ള മാര്‍ക്കറ്റുകള്‍ ആയി വര്‍ത്തിക്കുന്നത്. വിവിധ തരം ബയര്‍മാരും സെല്ലര്‍മാരും ഇവിടെ ഉണ്ടായിരിക്കും. അതിനാല്‍, വാങ്ങലും വില്‍ക്കലും വില നിര്‍ണയിക്കലും പോലെയുള്ള മുഴുവന്‍ പ്രക്രിയയും നിര്‍വഹിക്കുന്നത് ഈ ‘മാര്‍ക്കറ്റി’ലൂടെയാണ്.

സെക്യൂരിറ്റികളുടെ വിലയാകട്ടെ,  ‘മാര്‍ക്കറ്റ് ശക്തികളെ’ ആശ്രയിച്ചാണിരിക്കുന്നത്. അതോടൊപ്പം ഏതെങ്കിലും വാര്‍ത്തകള്‍ അല്ലെങ്കില്‍ പുതിയ സംഭവവികാസങ്ങള്‍ എന്നിവയും വിപണിയുടെ ചലനം ഏതു ദിശയിലേക്കായിരിക്കും എന്ന പ്രവചനം ബുദ്ധിമുട്ടാക്കും. അതിനാല്‍ തന്നെ, ഹ്രസ്വകാലത്തില്‍ ഷെയറിന്‍റെയോ സെക്യൂരിറ്റിയുടെയോ വില പ്രവചിക്കുക അസാധ്യമാണ്. അതു പോലെ മാര്‍ക്കറ്റിന്‍റെ ദിശയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളും പ്ലേയര്‍മാരും ഉണ്ട്.

അതിനാല്‍, ഈ സുപ്രധാനമായ ‘മാര്‍ക്കറ്റി’ല്‍ സെക്യൂരിറ്റികളുടെ വിലയില്‍ ഒരു നിശ്ചിത റിസ്ക്‌ എപ്പോഴും ഉണ്ടായിരിക്കും എന്ന കാര്യം എല്ലാ നിക്ഷേപകരും അറിഞ്ഞിരിക്കണം. അതോടൊപ്പം തന്നെ ഈ റിസ്ക്‌ കഴിയുന്നത്ര കുറയ്ക്കാന്‍ രൂപകല്‍പന ചെയ്തവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നും നിക്ഷേപകര്‍ അറിഞ്ഞിരിക്കണം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍