എന്തൊക്കെയാണ് സ്കീമുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകള്‍? എന്തൊക്കെ വിവരങ്ങള്‍ ഈ ഡോക്യുമെന്‍റുകള്‍ നല്‍കും?

എന്തൊക്കെയാണ് സ്കീമുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്? എന്തൊക്കെ വിവരങ്ങള്ഈ ഡോക്യുമെന്റുകള്നല്കും?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

എല്ലാ മ്യൂച്വല്‍ ഫണ്ട് പരസ്യങ്ങളിലും ഇനി പറയുന്ന ഒരു സന്ദേശം ഉണ്ടായിരിക്കും: “സ്കീമുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്‍റുകളും ശ്രദ്ധാപൂര്‍വം വായിക്കുക.” ഏതൊക്കെയാണ് ഈ ഡോക്യുമെന്‍റുകള്‍? 

പ്രധാനമായും 3 ഡോക്യുമെന്‍റുകളാണ് ഉള്ളത്: കീ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം (KIM), സ്കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്‍റ് (SID), സ്റ്റേറ്റ്മെന്‍റ് ഓഫ് അഡീഷണല്‍ ഇന്‍ഫര്‍മേഷന്‍ (SAI). ഒരു പ്രത്യേക സ്കീമിനെ കുറിച്ചുള്ള ഈ ഡോക്യുമെന്‍റുകള്‍ അസെറ്റ് മാനേജ്മെന്‍റ് കമ്പനി (AMC) തയാറാക്കുകയും അനുമതിക്കായി സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (SEBI) സമര്‍പ്പിക്കുകയും ചെയ്യും. 

ഇനി പറയുന്നതു പോലുള്ള വിവരങ്ങളായിരിക്കും SIDല്‍ ഉണ്ടായിരിക്കുക: 

  1. നിക്ഷേപ ലക്ഷ്യം, നയങ്ങള്‍, അസെറ്റ് അലോക്കേഷന്‍, ലിക്വിഡിറ്റി പ്രൊവിഷനുകള്‍ എന്നിങ്ങനെയുള്ള എല്ലാ അടിസ്ഥാന വിവരങ്ങളും. 
  2. ഫണ്ട് മാനേജ്മെന്‍റ് ടീമിന്റെ വിശദാംശങ്ങള്‍
  3. സ്കീമിലെ എല്ലാ റിസ്ക്‌ ഫാക്ടറുകളും റിസ്ക്‌ ലഘൂകരിക്കാനുള്ള നടപടിക്രമങ്ങളും. 
  4. ലോഡ്, പ്ലാനുകള്‍, ഓപ്ഷനുകള്‍, മുന്‍കാല പ്രകടനങ്ങള്‍, ബെഞ്ച്‌മാര്‍ക്ക് എന്നിങ്ങനെയുള്ള സ്കീം വിശദാംശങ്ങള്‍. 
  5. ജനറല്‍ യൂണിറ്റ്ഹോള്‍ഡര്‍ വിവരങ്ങള്‍.
  6. AMC ബ്രാഞ്ചുകള്‍, നിക്ഷേപ സേവന കേന്ദ്രങ്ങള്‍, ഒഫീഷ്യല്‍ പോയിന്‍റ്സ് ഓഫ് ആക്സെപ്റ്റന്‍സ് എന്നിങ്ങനെയുള്ള മറ്റ് വിശദാംശങ്ങള്‍. 

SAI ല്‍ ഇനി പറയുന്ന വിവരങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക: 

  1. മ്യൂച്വല്‍ ഫണ്ടിന്‍റെ രൂപവല്‍ക്കരണം – സ്പോണ്‍സര്‍മാര്‍, അസെറ്റ് മാനേജ്മെന്‍റ് കമ്പനി, ട്രസ്റ്റികള്‍. 
  2. AMC യിലെ സുപ്രധാന വ്യക്തികളെക്കുറിച്ചും രജിസ്ട്രാര്‍മാര്‍, കസ്റ്റോഡിയന്മാര്‍, ബാങ്കര്‍മാര്‍, ഓഡിറ്റര്‍മാര്‍, ലീഗല്‍ കൌണ്‍സല്‍ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും. 
  3. എല്ലാ സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങള്‍. 

SID യുടെ ഒരു ഹ്രസ്വരൂപമാണ് അപേക്ഷാ ഫോമിനോടൊപ്പം ചേര്‍ത്തിരിക്കുന്ന KIM. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു നിക്ഷേപകന്‍ ഒരു സ്കീമില്‍ നിക്ഷേപിക്കും മുമ്പ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. എല്ലാ അപേക്ഷാ ഫോമിനോടൊപ്പവും KIM ചേര്‍ത്ത് നല്‍കണം. 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍