ഓരോ ത്രൈമാസികത്തിലും പണം ലഭ്യമാക്കുന്ന ഫണ്ടുകള്‍ ഏതെങ്കിലും ഉണ്ടോ?

ഓരോ ത്രൈമാസികത്തിലും പണം ലഭ്യമാക്കുന്ന ഫണ്ടുകള്‍ ഏതെങ്കിലും ഉണ്ടോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിങ്ങളുടെ പ്രതിമാസ വീട്ടു ചെലവുകള്‍ മാനേജ് ചെയ്യാന്‍ ഒരു റെഗുലര്‍ ഇന്‍കം ആണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍, ഒരു മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാനുകള്‍ (SWPs) തെരഞ്ഞെടുക്കണം. ഒരു വലിയ തുക ഒരുമിച്ച് അനുയോജ്യമായ ഒരു സ്കീമില്‍ നിക്ഷേപിക്കുകയും എന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞ് SWP ആരംഭിക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. അപ്പോഴേ ഹ്രസ്വകാല മൂലധന ലാഭ നികുതി ബാധകമാകാതിരിക്കുകയുള്ളൂ. നിങ്ങളുടെ ആവശ്യാനുസരണം ലഭിക്കേണ്ട തുകയും ഇടവേളകളും നിങ്ങള്‍ക്ക് തീരുമാനിക്കാനും അതിനു ശേഷം എപ്പോഴായാലും ഇത് മാറ്റാനും കഴിയും.

ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ ഡിവിഡന്‍റ് ഓപ്ഷനേക്കാള്‍ SWP തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ മെച്ചം. കാരണം ഡിവിഡന്‍റ് പേയ്മെന്‍റുകള്‍ക്ക് ഗ്യാരണ്ടി ഇല്ല.  ഇത് മ്യൂച്വല്‍ ഫണ്ട് നിങ്ങളുടെ പണം നിക്ഷേപിച്ചിരിക്കുന്ന കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭത്തിന് വിധേയമാണ്.  മാര്‍ക്കറ്റ് ഇടിയുകയാണെങ്കില്‍, പോര്‍ട്ട്‌ഫോളിയോയിലെ നിങ്ങളുടെ ഫണ്ടിലും നഷ്ടം സംഭവിക്കുകയും അത് ഡിവിഡന്‍റുകള്‍ ഒന്നും തന്നെ ലാഭിക്കാതിരിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും. ഇനി SWPയുടെ കാര്യമാണെങ്കില്‍, സ്കീം നഷ്ടം ഉണ്ടാക്കിയാല്‍ പോലും,   നിങ്ങള്‍ തെരഞ്ഞെടുത്ത തുക അപ്പോഴും നിങ്ങളുടെ മുതലില്‍ നിന്ന് നല്‍കിക്കൊണ്ടിരിക്കും. അതിനാല്‍, SWP ആരംഭിക്കുകയാണെങ്കില്‍ ഒരു വലിയ തുക ഒരുമിച്ച് തുടക്കത്തില്‍ നിക്ഷേപിക്കണം. ഫണ്ടില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിച്ച റിട്ടേണുകളേക്കാള്‍ അല്‍പം കുറഞ്ഞ അളവിലായേക്കാമെങ്കിലും, നിങ്ങള്‍ നിക്ഷേപിച്ച മൊത്തത്തിലുള്ള ഒരു വലിയ തുകയുടെ ഒരു അനുപാതം (%) നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുതല്‍ കോട്ടം തട്ടാതെ നിലനില്‍ക്കുകയും ചെയ്യും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍