നിക്ഷേപകരുടെ ഫണ്ടുകള്‍ നിക്ഷേപിക്കുമ്പോള്‍ ഒരു മ്യൂച്വല്‍ ഫണ്ടിന് അസെറ്റ് അലോക്കേഷന്‍ മാറ്റാന്‍ കഴിയുമോ?

നിക്ഷേപകരുടെ ഫണ്ടുകള്‍ നിക്ഷേപിക്കുമ്പോള്‍ ഒരു മ്യൂച്വല്‍ ഫണ്ടിന് അസെറ്റ് അലോക്കേഷന്‍ മാറ്റാന്‍ കഴിയുമോ? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സ്കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്‍റ് (SID) പ്രകാരം ഒരു മ്യൂച്വല്‍ ഫണ്ട് വ്യത്യസ്ത അസെറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കും. ഇനി പറയുന്നവയാണ് ഒരു സ്കീമിന്‍റെ നിര്‍ദ്ദിഷ്ട അസെറ്റ് അലോക്കേഷന്‍റെ പൊതുവായ ഉദാഹരണങ്ങള്‍:

  • ഒരു ഇക്വിറ്റി ഫണ്ട് 80% മുതല്‍ 100% വരെ ഇക്വിറ്റിയിലും 0% മുതല്‍ 20% വരെ മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കാം.
  • ഒരു ബാലന്‍സ്ഡ്‌ ഫണ്ടിന്‍റെ അസെറ്റ് അലോക്കേഷന്‍ 65% മുതല്‍ 80% വരെ ഇക്വിറ്റിയിലും 15% മുതല്‍ 35% വരെ ഡെറ്റ് സെക്യൂരിറ്റികളിലും 0% മുതല്‍ 20% വരെ മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലും ആയിരിക്കാം.

ഈ ശ്രേണിയില്‍ സൂചിപ്പിച്ച പ്രകാരമുള്ള അസെറ്റ് കാറ്റഗറിയിലാകാം ഭൂരിഭാഗം അലോക്കേഷനും നടത്തുന്നത്. SID യില്‍ നിശ്ചയിച്ചിരിക്കുന്ന പരിധികള്‍ക്കും അപ്പുറം അസെറ്റ് അലോക്കേഷന്‍ മാറ്റാന്‍ ഫണ്ട് മാനേജര്‍ക്ക് കഴിയില്ല. എന്നാല്‍ നല്‍കിയ അതിരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് മാറ്റങ്ങള്‍ നടത്താം. ഉദാഹരണത്തിന്, ഇക്വിറ്റിക്കുള്ളില്‍, ലാര്‍ജ്-ക്യാപ്പും മിഡ്-ക്യാപ്പും ആയ കമ്പനികള്‍ക്കിടയിലുള്ള അലോക്കേഷന്‍ മുകളില്‍ സൂചിപ്പിച്ചിട്ടില്ല. ഇത് വ്യത്യസ്ത സമയങ്ങളില്‍ ലാര്‍ജ്-ക്യാപ്പിനും മിഡ്-ക്യാപ്പിനും ഇടയില്‍ വ്യത്യസ്ത അളവില്‍ അലോക്കേഷന് ഫണ്ട് മാനേജരെ അനുവദിക്കും.

സ്കീമിന്‍റെ അലോക്കേഷനില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍, ആ ഫണ്ടിന്‍റെ ട്രസ്റ്റികളുടെയും നിലവിലെ യൂണിറ്റ് ഉടമകളുടെയും അനുമതി ഫണ്ട് മാനേജ്മെന്‍റ് കമ്പനി തേടേണ്ടതാണ്. നിര്‍ദ്ദിഷ്ട മാറ്റം കമ്പനി പൊതുജനങ്ങളെയും അറിയിക്കേണ്ടതുണ്ട്. നിലവിലുള്ള എല്ലാ നിക്ഷേപകര്‍ക്കും എക്സിറ്റ് ലോഡ് ഇല്ലാതെ തന്നെ 30 ദിവസത്തിനുള്ളില്‍ ഈ സ്കീമില്‍ നിന്ന് എക്സിറ്റ് ചെയ്യാന്‍ കഴിയും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍