വൈകിയ നിക്ഷേപങ്ങളിലെ നഷ്ടം

വൈകിയ നിക്ഷേപങ്ങളിലെ നഷ്ടം zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ശൈത്യകാലത്ത് നിങ്ങളുടെ എയർകണ്ടീഷണറിന് (എസി) ഒരു തകരാർ സംഭവിച്ചുവെന്ന് കരുതുക. നിങ്ങൾ ഇപ്പോൾ അത് ആവശ്യമില്ലെന്ന് കരുതി നന്നാക്കുന്നത് നീട്ടിവെയ്ക്കുന്നു. എന്നാൽ വേനൽക്കാലം വരുകയും ചൂട് സഹിക്കാവുന്നതിനപ്പുറമാവുകയും ചെയ്യുമ്പോൾ എസി നന്നാക്കേണ്ടി വരും. നിർഭാഗ്യവശാൽ, അത് ആവശ്യം ഏറ്റവും ഉയർന്നിരിക്കുന്ന സമയമായിരിക്കും. ഒരു റിപ്പയർ ടെക്നീഷ്യനെ കണ്ടെത്തുന്നത് പ്രയാസമായിരിക്കും. ഒടുവിൽ ഒരു ടെക്നീഷ്യൻ എത്തുമ്പോൾ, അറ്റകുറ്റപ്പണിക്ക് ഒരാഴ്ച കൂടി എടുക്കുമെന്നും ഉയർന്ന ഡിമാൻഡുള്ള സമയമായതിനാൽ ആവശ്യമായ മദർബോർഡ് ലഭിക്കാനുള്ള ചിലവ് കൂടുതലായതിനാൽ നന്നാക്കുന്നതിനുള്ള ചെലവ് കൂടുതലായിരിക്കുമെന്നും നിങ്ങളോട് പറയുന്നു.

നിങ്ങളുടെ എസിയുടെ അറ്റകുറ്റപ്പണി നിങ്ങൾക്ക് ആവശ്യമുള്ള പിന്നീടുള്ള മാസങ്ങളിലേക്ക് വൈകിപ്പിച്ചത്, ചെലവേറിയ കാര്യമായി മാറി. 

ഇൻവെസ്റ്റ്മെന്റുകളിലെ കോസ്റ്റ് ഓഫ് ഡിലേ സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ നിക്ഷേപത്തിന് കാലതാമസം വരുത്തുന്നത്, നിങ്ങളുടെ പണത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള നിങ്ങളുടെ കഴിവിനും കാലതാമസം വരുത്തിയേക്കാം. ഒരു ബിസിനസ് ആരംഭിക്കുന്നതോ വിരമിക്കലിനായി സമ്പാദിക്കുന്നതോ പോലുള്ള നിക്ഷേപ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള നിങ്ങളുടെ കഴിവിനെ ഇത് തടസ്സപ്പെടുത്തിയേക്കാം. ഇത് അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്നതിനും സാധ്യതയുള്ള ലാഭം നഷ്‌ടമാകുന്നതിനും ഇടയാക്കിയേക്കാം.

കോസ്റ്റ് ഓഫ് ഡിലെയ്ഡ് ഇൻവെസ്റ്റ്മെന്റ്സ് യഥാർത്ഥ വ്യവസ്ഥകളിൽ 

നിങ്ങൾക്ക് ഒരു സാമ്പത്തിക ലക്ഷ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങൾ ഉടൻ നിങ്ങളുടെ സേവിംഗ്സിനും നിക്ഷേപത്തിനും വേണ്ടി പ്രവർത്തിക്കാൻ തുടങ്ങണം. കോസ്റ്റ് ഓഫ് ഡിലേ ഗണ്യമായിരിക്കാം. കോംപൗണ്ടിംഗിന്റെ ശക്തി നിങ്ങൾക്കറിയാമെങ്കിൽ, സമയത്തിന് നിങ്ങളുടെ നിക്ഷേപങ്ങളിൽ ധാരാളം പണം കൂട്ടിച്ചർക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാം. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമായി മനസ്സിലാക്കാം. 

വിരമിക്കലിനുള്ള പ്ലാനിംഗ് നിർണായകമാണെന്ന് നിങ്ങൾക്കറിയാം. കഴിയുന്നത്ര വേഗം നിങ്ങൾ അതിനായി സമ്പാദിക്കാൻ തുടങ്ങണം. നിങ്ങൾക്ക് 27 വയസ്സായി, നിങ്ങളുടെ വിരമിക്കലിനായി പ്രവർത്തിക്കാൻ മതിയായ സമയമുണ്ടെന്ന് നിങ്ങൾ കരുതുന്നു. 5,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ഉപയോഗിച്ച് 30 വയസ്സിൽ ആരംഭിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് 30 വയസ്സാകുമ്പോൾ, പുതിയ ഉത്തരവാദിത്തങ്ങൾ അതിനെ വെട്ടി ചുരുക്കിയേക്കാം. നിങ്ങൾ വിവാഹം കഴിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. അതിനാൽ, നിങ്ങൾ വിരമിക്കൽ പ്ലാനിംഗ് കുറച്ച് വർഷത്തേക്ക് മാറ്റിവെച്ചു. അത് 35 വയസ്സിൽ മതിയെന്ന് നിങ്ങൾ തീരുമാനിക്കുകയും ഒരു മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 7,500 രൂപ നിക്ഷേപിക്കുകയും ചെയ്യുന്നു. ഓരോ സാഹചര്യത്തിലും നിങ്ങളുടെ സമ്പാദ്യം ഇങ്ങനെയാണ് കാണപ്പെടുന്നത്: 

വിശദാംശങ്ങൾ

25 വയസ്സിൽ ആരംഭിക്കുന്നു

30 വയസ്സിൽ ആരംഭിക്കുന്നു

35 വയസ്സിൽ ആരംഭിക്കുന്നു

വിരമിക്കാനുള്ള സമയം (നിങ്ങൾ 60 വയസ്സിൽ വിരമിക്കുമെന്ന് കരുതുക) (a)

35

30

25

പ്രതിമാസം നിക്ഷേപിക്കുന്ന തുക (b)

Rs 5,000

Rs 5,000

Rs 7,500

നിക്ഷേപത്തിന്മേൽ പ്രതീക്ഷിക്കുന്ന വരുമാനം*

10%

10%

10%

നിക്ഷേപിച്ച തുക

Rs 21,00,000

Rs 18,00,000

Rs 22,50,000

ശേഖരിച്ച മൊത്തം തുക വരുമാനത്തിനൊപ്പം (നഷ്ടങ്ങൾക്ക് വിധേയമായി)

Rs 1,89,83,190

 

Rs 1,13,96,627

Rs 99,51,251

 

വൈകിയ നിക്ഷേപത്തിന്റെ ചിലവ്

-

Rs 41,78,748

Rs 90,31,940

 

*മുകളിലുള്ള കണക്കുകൂട്ടലുകൾ ചിത്രീകരണ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. നിക്ഷേപ തുക ഫോർമുല ഉപയോഗിച്ചാണ് കണക്കാക്കുന്നത്: a*b*12. വരുമാനത്തിനൊപ്പം സമാഹരിച്ച മൊത്തം സമ്പാദ്യം കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കാക്കുന്നു. 25 വയസ്സ് മുതൽ ശേഖരിച്ച മൊത്തം സമ്പാദ്യത്തിൽ നിന്ന് ഒരു പ്രത്യേക പ്രായത്തിൽ സമാഹരിച്ച മൊത്തം സമ്പാദ്യം കുറച്ചാണ് വൈകിയ നിക്ഷേപത്തിന്റെ നഷ്ടം നിർണ്ണയിക്കുന്നത്.

നിങ്ങളുടെ പ്രതിമാസ എസ്ഐപി തുക വർദ്ധിപ്പിച്ചാലും, കോസ്റ്റ് ഓഫ് ഡിലെയ്ഡ് ഇൻവെസ്റ്റ്മെന്റിന്റെ ചെലവ് വളരെ വലുതാണെന്ന് നിങ്ങൾക്ക് കാണാനാവും. 25 വയസ്സിലെ 5,000 രൂപയുടെ എസ്‌ഐപിയുടെ അന്തിമ തുകയുമായി പൊരുത്തപ്പെടുത്താൻ, നിങ്ങൾ 35 വയസ്സിൽ ആരംഭിക്കുകയാണെങ്കിൽ, എല്ലാ മാസവും 14,300 രൂപ നിക്ഷേപിക്കേണ്ടിവരും. നിങ്ങളുടെ നിക്ഷേപം കുറച്ച് വർഷങ്ങൾ വൈകിപ്പിക്കുന്നതിന് ഇത് ഒരു വലിയ നഷ്ടം തന്നെയല്ലേ? 

കോസ്റ്റ് ഓഫ് ഡിലേ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിക്ഷേപം വൈകിച്ചാൽ നിങ്ങൾക്ക് എത്ര പണം നഷ്ടപ്പെടുമെന്ന് കണക്കാക്കാനാവും. 

എന്തുകൊണ്ട് നേരത്തെ നിക്ഷേപം തുടങ്ങണം?

1. സമയം നിങ്ങളുടെ ഭാഗത്താണ്
നേരത്തെ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് സമയത്തിന്റെ ആനുകൂല്യം നൽകുന്നു. നിങ്ങളുടെ നിക്ഷേപങ്ങൾ എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രയും സമയം അവ വളരുകയും വരുമാനം സംഭരിക്കുകയും വേണം. നേരത്തെ നടത്തുന്ന ചെറിയ നിക്ഷേപങ്ങൾക്ക് പോലും കാലക്രമേണ ഗണ്യമായ സമ്പത്ത് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇതിനർത്ഥം.

2. കൂട്ടുപലിശ
നേരത്തെയുള്ള നിക്ഷേപം കോംപൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്താൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ നിക്ഷേപത്തിന്റെ വരുമാനം വീണ്ടും നിക്ഷേപിക്കുകയും വരുമാനം സ്വയം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് കൂട്ടുപലിശ. കാലക്രമേണ, കോംപൗണ്ടിംഗിന്റെ ശക്തി നിങ്ങളുടെ നിക്ഷേപങ്ങളിൽ വലിയതോതിലുള്ള വളർച്ചയിലേക്ക് നയിച്ചേക്കാം. 

3. കൂടുതൽ നിക്ഷേപ ഓപ്ഷനുകൾ
നേരത്തെ നിക്ഷേപിക്കുന്നത് വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകളും തന്ത്രങ്ങളും അടുത്തറിയാൻ നിങ്ങൾക്ക് കൂടുതൽ സമയം നൽകുന്നു. ഒരു ഓപ്ഷൻ ഫലപ്രദമല്ലെങ്കിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ തന്ത്രം മാറ്റാനാവും. 

4. ദീർഘകാല ലക്ഷ്യങ്ങൾ നേടിയെടുക്കുക
നേരത്തെയുള്ള നിക്ഷേപിക്കൽ വിരമിക്കൽ, വീട് വാങ്ങൽ, അല്ലെങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം എന്നിവ പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ ആ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിഭവങ്ങൾ ശേഖരിക്കാൻ അത്രത്തോളം സമയം നിങ്ങൾക്കുണ്ടാവും.

സംഗ്രഹം 
കോസ്റ്റ് ഓഫ് ഡിലെയ്ഡ് ഇൻവെസ്റ്റ്മെന്റ്സ് വലിയ അളവിലുള്ളതും നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നതുമാകാൻ കഴിയും. നിങ്ങൾ ഒരു എസ്‌ഐ‌പി വഴിയോ മ്യൂച്വൽ ഫണ്ടുകളിൽ മൊത്തത്തിലുള്ള തുകയോ നിക്ഷേപിക്കുകയാണെങ്കിലും, കഴിയുന്നത്ര വേഗത്തിൽ ആരംഭിക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. ഉൽപ്പന്നം/സ്‌കീം നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് കണ്ടെത്താൻ നിങ്ങൾക്ക് ഒരു മ്യൂച്വൽ ഫണ്ട് വിദഗ്ദ്ധന്റെ ഉപദേശം തേടാവുന്നതാണ്.


നിരാകരണം 

മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ച് AMFI വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു സാമ്പത്തിക ഉൽപ്പന്ന വിഭാഗമെന്ന നിലയിൽ മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിള്ളതാണ്, അല്ലാതെ വിൽപ്പന പ്രോത്സാഹിപ്പിക്കാനോ ബിസിനസ് അഭ്യർത്ഥനയ്ക്കോ വേണ്ടിയുള്ളതല്ല.

പൊതുവായി ലഭ്യമായ വിവരങ്ങൾ, ആന്തരിക ഉറവിടങ്ങൾ, വിശ്വസനീയമെന്ന് വിശ്വസിക്കപ്പെടുന്ന മറ്റ് മൂന്നാം കക്ഷി ഉറവിടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവിടെയുള്ള ഉള്ളടക്കം AMFI തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും, അത്തരം വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകാനോ അതിന്‍റെ പൂർണ്ണത ഉറപ്പുനൽകാനോ അത്തരം വിവരങ്ങൾ മാറ്റില്ലെന്ന് ഉറപ്പുനൽകാനോ AMFI-ക്ക് കഴിയില്ല.

ഇവിടെ നൽകിയിരിക്കുന്ന ഉള്ളടക്കം വ്യക്തിഗത നിക്ഷേപകന്റെ ലക്ഷ്യങ്ങൾ, നഷ്ട സഹന ശേഷി, സാമ്പത്തിക ആവശ്യങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങൾ അല്ലെങ്കിൽ ഇവിടെ വിവരിച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങളുടെ അനുയോജ്യത എന്നിവ കണക്കിലെടുക്കുന്നില്ല. അതിനാൽ, ഇക്കാര്യത്തിൽ നിക്ഷേപ ഉപദേശത്തിനായി നിക്ഷേപകർ അവരുടെ പ്രൊഫഷണൽ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസർ/കൺസൾട്ടന്‍റ്/ടാക്സ് അഡ്വൈസർ എന്നിവരെ സമീപിക്കാൻ നിർദ്ദേശിക്കുന്നു. 

ഒരു മ്യൂച്വൽ ഫണ്ട് സ്കീം ഒരു ഡിപ്പോസിറ്റ് ഉൽപ്പന്നമല്ല, മ്യൂച്വൽ ഫണ്ടിന്‍റെയോ അതിന്‍റെ AMC-യുടെയോ ബാധ്യതയോ ഗ്യാരണ്ടിയോ ഇൻഷ്വർ ചെയ്തതോ അല്ല. അടിസ്ഥാന നിക്ഷേപങ്ങളുടെ സ്വഭാവം കാരണം, ഒരു മ്യൂച്വൽ ഫണ്ട് ഉൽപ്പന്നത്തിന്‍റെ റിട്ടേണുകൾ അല്ലെങ്കിൽ സാധ്യതയുള്ള റിട്ടേണുകൾ ഉറപ്പ് നൽകാൻ കഴിയില്ല. ചരിത്രപരമായ പ്രകടനം, അവതരിപ്പിക്കുമ്പോൾ, പൂർണ്ണമായും റഫറൻസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്, ഭാവി ഫലങ്ങളുടെ ഗ്യാരണ്ടിയല്ല.

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

285
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍