ഒരു സ്കീമിന്റെ ഉയർന്ന അല്ലെങ്കില്‍ താഴ്ന്ന NAV നിങ്ങളുടെ നിക്ഷേപ തീരുമാനത്തെ സ്വാധീനിക്കേണ്ടതുണ്ടോ?

ഒരു സ്കീമിന്റെ ഉയർന്ന അല്ലെങ്കില്‍ താഴ്ന്ന NAV നിങ്ങളുടെ നിക്ഷേപ തീരുമാനത്തെ സ്വാധീനിക്കേണ്ടതുണ്ടോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിങ്ങള്‍ ഒരു ‘റെഗുലര്‍’ പിറ്റ്സയ്ക്കു പകരം ‘ലാര്‍ജ്’ പിറ്റ്സ ഓര്‍ഡര്‍ ചെയ്യുമ്പോള്‍, ഇവ രണ്ടിന്‍റെയും രുചികളില്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടാറുണ്ടോ? തീര്‍ച്ചയായും ഇല്ല! ഇവ രണ്ടിലെയും ചേരുവകളും ഒന്നു തന്നെയാണ്. അവ ഉണ്ടാക്കുന്നതും ഒരു പോലെ തന്നെയാണ്. വലിപ്പവും വിലയും മാത്രമാണ് ഇവ തമ്മിലുള്ള വ്യത്യാസം. നിങ്ങള്‍ മെനുവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഫാംഹൗസ് പിറ്റ്സയുടെ വലിപ്പം എന്തു തന്നെ ആയാലും നിങ്ങള്‍ക്ക് ലഭിക്കുക അതേ രുചി തന്നെ ആയിരിക്കും.

പിറ്റ്സയുടേതിന് ഏതാണ്ട് സമാനമായ രുചിയാണ് മ്യൂച്വല്‍ ഫണ്ടുകളും നല്‍കുന്നത്. നിങ്ങള്‍ ഒരു ഫണ്ട് വാങ്ങുമ്പോള്‍, ആ ഫണ്ടിന്‍റെ ഒരു യൂണിറ്റിന്‍റെ NAV ആണ് നിങ്ങള്‍ അതിന് വിലയായി നല്‍കുന്നത്. കൂടുതല്‍ നിക്ഷേപകര്‍ ഉള്ള ഒരു വലിയ ഫണ്ടിന് വല്യ അസെറ്റ് ബേസും ഉയര്‍ന്ന NAVയും ഉണ്ടായിരിക്കും. എന്നാല്‍ ഇതേ ഫണ്ട് അവതരിപ്പിച്ച സമയത്ത് താഴ്ന്ന NAV ആയിരിക്കും ഉണ്ടായിരുന്നിരിക്കുക. കാരണം, കൂടുതല്‍ നിക്ഷേപകര്‍ ചേരുമ്പോഴാണ് ഫണ്ട് വളരുന്നതും കാലങ്ങള്‍ കൊണ്ട് ഒരു ഫണ്ടിന്റെ NAV വര്‍ധിക്കുന്നതും. പക്ഷേ അതിന് ആ ഫണ്ടിന്റെ ചേരുവകളോ പ്രക്രിയയോ മാറി എന്ന് അര്‍ത്ഥമുണ്ടോ? 

ഫണ്ടിന്റെ നിക്ഷേപ ലക്ഷ്യത്തില്‍ മാറ്റം ഒന്നും ഉണ്ടാകാത്ത പക്ഷം, വ്യത്യസ്ത അസെറ്റ് ക്ലാസുകളിലേക്കുള്ള അലോക്കേഷനുകള്‍ക്കും സെക്യൂരിറ്റികളുടെ തരങ്ങള്‍ക്കും ഫണ്ട് മാനേജ്മെന്‍റ് പ്രക്രിയകള്‍ക്കും മാറ്റമൊന്നും ഉണ്ടാകില്ല. അതിനാല്‍ വലിപ്പം എന്തു തന്നെ ആയാലും നിങ്ങളുടെ ഫാംഹൗസ് പിറ്റ്സയുടെ രുചിയില്‍ മാറ്റമില്ലാത്തതു പോലെ, ഒരു ഫണ്ടിന്‍റെ NAV എന്തു തന്നെ ആയാലും നിങ്ങളുടെ റിട്ടേണ്‍ അനുഭവത്തിലും മാറ്റമൊന്നും ഉണ്ടാകില്ല.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍