ഒരു മ്യൂച്വൽ ഫണ്ടിന്റെ ഡയറക്റ്റ് പ്ലാനിൽ നിങ്ങൾ നിക്ഷേപിക്കേണ്ടതുണ്ടോ?

ഒരു മ്യൂച്വൽ ഫണ്ടിന്റെ ഡയറക്റ്റ് പ്ലാനിൽ നിങ്ങൾ നിക്ഷേപിക്കേണ്ടതുണ്ടോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മാര്ക്കറ്റില് ലഭ്യമായ ആയിരക്കണക്കിന് മ്യൂച്വല് ഫണ്ട് സ്കീമുകളില് നിന്ന്, തന്റെ പോര്ട്ട്ഫോളിയോക്ക് ഏറ്റവും ഉചിതമായ 4-5 ഫണ്ടുകള് ഒരാള്ക്ക് എങ്ങനെ തെരഞ്ഞെടുക്കാന് കഴിയും? നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ പുതിയ ആളാണെങ്കില്‍, ഡയറക്റ്റ് പ്ലാനിനു പകരം ഒരു അഡ്വൈസറുടെ/ ഡിസ്ട്രിബ്യൂട്ടറുടെ സഹായത്തോടെ ഒരു റെഗുലര്‍ പ്ലാനില്‍ നിക്ഷേപിക്കുന്നതാണ് ബുദ്ധി. കാരണം, എങ്ങനെയാണ് മ്യൂച്വൽ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരു ഫണ്ടില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ഏതു തരം ഫണ്ടിലാണ് നിക്ഷേപിക്കേണ്ടതെന്നും ഉള്ള കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളെ തകിടം മറിക്കുന്ന തെറ്റായ ഫണ്ടുകള്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ മെച്ചമാണ് ഡിസ്ട്രിബ്യൂട്ടര്‍ക്ക് കമ്മീഷന്‍ നല്‍കിക്കൊണ്ട് ഒരു റെഗുലര്‍ പ്ലാനില്‍ നിക്ഷേപിക്കുന്നത്.

ഫണ്ടുകളുടെ തരങ്ങൾ, നിക്ഷേപ ലക്ഷ്യത്തിന് അനുസൃതമായി എങ്ങനെയാണ് ഫണ്ടുകൾ അവയുടെ പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കുന്നത്, ഒരു ഫണ്ടിലെ റിസ്ക് ലെവൽ, ഒരു ഫണ്ട് ഹ്രസ്വകാലത്തേക്കാണോ ദീർഘകാലത്തേക്കാണോ അനുയോജ്യം, അത് റെഗുലര്‍ ഇന്‍കം നല്‍കുമോ സമ്പത്ത് സ്വരുക്കൂട്ടുമോ, ഒരു ഫണ്ടിന്റെ പെര്‍ഫോമന്‍സ് സൂചകങ്ങള്‍ ഏതൊക്കെയാണ്, അവസാനമായി, നിങ്ങൾ എന്തിനാണ് നിക്ഷേപിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങള്‍ക്ക് വ്യക്തത ഇല്ലാത്ത പക്ഷം, നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കൃത്യമായ ഫണ്ടുകൾ തെരഞ്ഞെടുക്കാന്‍ നിങ്ങൾക്ക് ഗൈഡന്‍സ് ആവശ്യമാണ്. കുറച്ചുകാലമായി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ഈ ഉൽപ്പന്നങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത നിക്ഷേപകർക്ക് മാത്രമാണ് ഒരു ഡയറക്റ്റ് പ്ലാന്‍ മികച്ചത്. ഒരു റെഗുലര്‍ പ്ലാനില്‍ നിക്ഷേപം തുടങ്ങി നിങ്ങളുടെ നിലവിലുള്ള പോർട്ട്‌ഫോളിയോയിൽ അല്‍പം അനുഭവം ആര്‍ജിച്ച ശേഷം ഭാവി പര്‍ച്ചേസുകള്‍ക്ക് ഡയറക്ട് പ്ലാനിലേക്ക് മാറുന്നതാകും നല്ലത്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍