ഡെറ്റ് ഫണ്ടുകളിലെ റിസ്കുകള്‍ എന്തൊക്കെയാണ്?

ഡെറ്റ് ഫണ്ടുകളിലെ റിസ്കുകള്‍ എന്തൊക്കെയാണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു സ്റ്റാര്‍ട്ട്-അപ്പിന് ഉടമയായ നിങ്ങളുടെ സുഹൃത്തിന് 8% പലിശ നിരക്കില്‍ 5 ലക്ഷം രൂപ നിങ്ങള്‍ വായ്പ നല്‍കി എന്നു കരുതുക (7% എന്ന ഇപ്പോഴത്തെ ബാങ്ക് നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍). വര്‍ഷങ്ങളായി നിങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാമെങ്കിലും ആ പണം അദ്ദേഹം കൃത്യ സമയത്ത് തിരികെ നല്‍കാതിരിക്കാനും മൊത്തത്തില്‍ തന്നെ നഷ്ടപ്പെടാനും ഉള്ള റിസ്ക്‌ ഉണ്ട്. അതു പോലെ നിങ്ങള്‍ 8% പലിശയ്ക്ക് നല്‍കിയിരിക്കുന്ന സമയത്ത് ബാങ്ക് ഇത്തരത്തില്‍ ഉള്ള വായ്പയുടെ പലിശ 8.5% ആക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.

അതു പോലെ തന്നെ, ബോണ്ടുകളും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളും പോലെ പലിശ നല്‍കുന്ന സെക്യൂരിറ്റികളിലാണ് ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. ഈ സെക്യൂരിറ്റികള്‍ റെഗുലര്‍ ആയി പലിശ ഈ ഫണ്ടുകള്‍ക്ക് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ സുഹൃത്തുക്കള്‍ക്ക് പണം നല്‍കുന്നതു പോലെ തന്നെ ഡെറ്റ് ഫണ്ടുകള്‍ക്ക് മൂന്ന് സുപ്രധാന റിസ്കുകള്‍ ഉണ്ടായിരിക്കും.

  • ആദ്യത്തേത്, ഈ ഫണ്ടുകള്‍ പലിശ നല്‍കുന്ന സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത് എന്നതിനാല്‍, മാറുന്ന പലിശ നിരക്കുകള്‍ക്ക് അനുസൃതമായി NAVയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകും (പലിശ നിരക്ക് റിസ്ക്‌). പലിശ നിരക്ക് ഉയരുമ്പോള്‍ ഈ ഫണ്ടുകളുടെ വില ഇടിയും. അതു പോലെ തിരിച്ചും.
  • രണ്ടാമതായി, ഈ ഫണ്ടുകള്‍ ക്രെഡിറ്റ് റിസ്കിന് വിധേയമാണ്. അതായത്, ഇവ നിക്ഷേപിച്ചിരിക്കുന്ന സെക്യൂരിറ്റികളില്‍ (ഉദാഹരണത്തിന് ബോണ്ടുകള്‍) നിന്ന് റെഗുലര്‍ ആയി പേയ്മെന്‍റുകൾ ലഭിക്കാതിരിക്കാനുള്ള റിസ്ക്‌.
  • ഏറ്റവും മോശമായ ചുറ്റുപാടില്‍, ബോണ്ട്‌ വിതരണം ചെയ്ത സ്ഥാപനം വാഗ്ദാനം ചെയ്ത പണം നല്‍കാതിരിക്കുന്ന ഡീഫോള്‍ട്ട് റിസ്കും ഉണ്ടാകാം. ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപിച്ചിരിക്കുന്ന ഒരു ബോണ്ട്‌ പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍, അത് ഫണ്ടിലെ പലിശ വരുമാനത്തില്‍ കുറവ് വരുത്തുകയും ഫണ്ടില്‍ നിന്നുള്ള നിങ്ങളുടെ മൊത്തം വരുമാനത്തെ ബാധിക്കുകയും ചെയ്തേക്കാം.
445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍