നേരിട്ട് ഓഹരികളോ ബോണ്ടുകളോ വാങ്ങാതെ എന്തിന് മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കണം?

നേരിട്ട് ഓഹരികളോ ബോണ്ടുകളോ വാങ്ങാതെ എന്തിന് മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കണം?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

പ്രൊഫഷണലുകളിലൂടെ ആയിരിക്കണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത്, അല്ലാതെ മ്യൂച്വല്‍ ഫണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കരുത്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

നിങ്ങള്‍ വല്ലപ്പോഴും ഓഹരികളും ബോണ്ടുകളും വാങ്ങുകയും വില്‍ക്കുകയും ചെയ്തിരിക്കാം. എന്നാല്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ മാനേജ് ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ടുകളുടെ സഹായം തേടുന്നതാണ് കൂടുതല്‍ ഉചിതമായത്.

നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുമ്പോള്‍, പ്രൊഫഷണല്‍ മാനേജര്‍മാരുടെ സഹായത്തോടെ നിങ്ങള്‍ പരോക്ഷമായി ഓഹരികളിലും ബോണ്ടുകളിലും മറ്റ് ഇന്‍വെസ്റ്റ്‌മെന്‍റുകളിലും നിക്ഷേപിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ സ്വയം ചെയ്യുന്നതിനു പകരം, ഒരു ചെറിയ ഫീസ് നല്‍കിക്കൊണ്ട് ഈ സര്‍വീസിന് നിങ്ങള്‍ക്ക് ഫണ്ട് മാനേജ്മെന്‍റ് കമ്പനിയുടെ സഹായം തേടാം. ഈ സര്‍വീസുകളില്‍ ഗവേഷണം മാത്രമല്ല, വിവിധ ഇന്‍വെസ്റ്റ്‌മെന്‍റുകള്‍ തെരഞ്ഞെടുക്കലും വാങ്ങലും വില്‍ക്കലും എല്ലാം ഉള്‍പ്പെടും. ഇതില്‍ വിദഗ്ധര്‍ മാത്രമല്ല, ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപത്തിന്‍റെ ഉത്തരവാദിത്തവും ഭരണപരമായ കാര്യങ്ങളും ഇവര്‍ നോക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇത് നമ്മള്‍ സ്വയം ചെയ്യുന്നതു പോലെ അല്ല.

446
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍