നിങ്ങൾ വിരമിക്കലിനുള്ള ആസൂത്രണം നേരത്തെ തുടങ്ങേണ്ടതിന്റെ 7 കാരണങ്ങൾ

നിങ്ങൾ വിരമിക്കലിനുള്ള ആസൂത്രണം നേരത്തെ തുടങ്ങേണ്ടതിന്റെ 7 കാരണങ്ങൾ  zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

വിരമിക്കൽ നേരത്തെ ആസൂത്രണം ചെയ്യുന്നത് ഒരു വീട് നിർമ്മിക്കുന്നത് പോലെയാണ്. വിരമിക്കൽ ആസൂത്രണം ചെയ്യുന്നത് വിജയകരമാകാൻ, ഒരു വീടിന്റെ ഉറച്ച അടിത്തറ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉറച്ച സാമ്പത്തിക അടിത്തറയും.

ഒരു വീട് നിർമ്മിക്കുന്നതിനുള്ള ആദ്യ ഘട്ടം ഒരു മാതൃക സൃഷ്ടിക്കുകയും ആവശ്യമായ സാമഗ്രികൾഏതൊക്കെയെന്ന് നിശ്ചയിക്കുകയുമാണ്. വിരമിക്കൽ ആസൂത്രണം ചെയ്യുന്നതിനും ഇത് ബാധകമാണ്; നിങ്ങൾ വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്ത്, പ്രതീക്ഷിക്കുന്ന വിരമിക്കൽ, സമ്പാദ്യത്തിൽ എത്താൻ സഹായിക്കുന്ന നിക്ഷേപ മാർഗ്ഗങ്ങൾ ഏതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

നിർമ്മാണം പുരോഗമിക്കുമ്പോൾ, ആനുകാലികമായി പുരോഗതി വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും രൂപഘടന അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അതുപോലെ തന്നെ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ പോർട്ട്ഫോളിയോ കാലികമായി അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ നിങ്ങളുടെ പദ്ധതി ക്രമീകരിക്കുകയും വേണം.

അവസാനമായി, വീട് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് സുഖകരവും സുരക്ഷിതവുമായ ഒരു താമസസ്ഥലം ലഭിക്കും. അതുപോലെ, സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും നേരത്തെയുള്ളതും അച്ചടക്കമുള്ളതുമായ ഒരു സമീപനം സ്വീകരിക്കുന്നത് നിങ്ങൾക്ക് സുഖകരവും സുരക്ഷിതവുമായ വിരമിക്കലിന് സഹായിച്ചേക്കാം.

നിങ്ങൾ ഇപ്പോൾ തന്നെ വിരമിക്കൽ ആസൂത്രണം ആരംഭിക്കേണ്ടതിന്റെ ഏഴ് കാരണങ്ങൾ ഇനിപ്പറയുന്നു

1. ജീവിതച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു
ഇന്ത്യയിൽ ജീവിതച്ചെലവ് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അത് അതുപോലെതന്നെ തുടരാനാണ് സാധ്യത. വിരമിക്കലിന് ശേഷവും നിങ്ങളുടെ ജീവിതശൈലി തുടരാൻ ആവശ്യമായ പണം നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കാൻ, കഴിയുന്നത്ര നേരത്തെ തന്നെ വിരമിക്കലിനായി സമ്പാദിക്കാൻ‌ ആരംഭിക്കേണ്ടത് പ്രധാനമാണ് എന്നാണ് ഇതിനർത്ഥം.

2. പണപ്പെരുപ്പം നിങ്ങളുടെ നിക്ഷേപങ്ങളെ നശിപ്പിക്കും
കാലക്രമേണ ചരക്കുകളുടെയും സേവനങ്ങളുടെയും വില ഉയരുന്ന നിരക്കിനെയാണ് പണപ്പെരുപ്പം എന്ന് വിളിക്കുന്നത്. പണപ്പെരുപ്പം ഒരു പ്രധാന ആശങ്കയായിരിക്കാം, നിങ്ങൾ അതിനായി ആസൂത്രണം ചെയ്യുന്നില്ലെങ്കിൽ കാലക്രമേണ അത് നിങ്ങളുടെ നിക്ഷേപങ്ങളെ നശിപ്പിക്കും. പണപ്പെരുപ്പം ഉയരുമ്പോൾ ഇൻവെസ്റ്റ്മെന്റുകളിലെ കോസ്റ്റ് ഓഫ് ഡിലേ എന്നത് പ്രാധാനമാകും. 

3. നിങ്ങളുടെ പോർട്ട്ഫോളിയോ വീണ്ടും ക്രമീകരിക്കാൻ കൂടുതൽ സമയം
വിരമിക്കലിനുള്ള ആസൂത്രണം നേരത്തെ ആരംഭിക്കുന്നത് നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോ ക്രമീകരിക്കാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കൂടുതൽ സമയം നൽകും. ഇത് നിങ്ങളുടെ നഷ്ടസാധ്യത മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും കാലക്രമേണ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കും. സംശയമുള്ളപ്പോൾ, മാർഗ്ഗനിർദ്ദേശത്തിനും വ്യക്തതയ്ക്കും വേണ്ടി നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാക്കളെ സമീപിക്കാൻ നിർദ്ദേശിക്കുന്നു.

4. കോംപൗണ്ടിംഗിന്റെ കരുത്ത്
നിങ്ങളുടെ നിക്ഷേപത്തിലെ വരുമാനം കോംപൗണ്ടിംഗ് പ്രക്രിയയിലൂടെ വീണ്ടും നിക്ഷേപിക്കുന്നു, അത് കാലക്രമേണ കൂടുതൽ വരുമാനം സൃഷ്ടിക്കുന്നു. നിങ്ങളുടെ വിരമിക്കൽ ആസൂത്രണം നേരത്തെ ആരംഭിക്കുന്നത് കോംപൗണ്ടിംഗിന്റെ കരുത്ത് പ്രയോജനപ്പെടുത്തുന്നതിന് കൂടുതൽ സമയം നൽകും, അങ്ങനെ നിങ്ങളുടെ നിക്ഷേപങ്ങളിൽ മികച്ച വരുമാനം ലഭിക്കും. ഒരു ഉദാഹരണം നോക്കാം:

വിശദാംശങ്ങൾ

25വയസ്സിൽ നിക്ഷേപം ആരംഭിക്കുന്നു

30വയസ്സിൽ നിക്ഷേപം ആരംഭിക്കുന്നു

35വയസ്സിൽ നിക്ഷേപം ആരംഭിക്കുന്നു

വിരമിക്കാനുള്ള സമയം (നിങ്ങൾ 60 വയസ്സിൽ വിരമിക്കുമെന്ന് കരുതുക) (a)

35

30

25

പ്രതിമാസം നിക്ഷേപിച്ച തുക (b)

Rs 10,000

Rs 10,000

Rs 10,000

നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം*

10%

10%

10%

നിക്ഷേപിച്ച തുക

Rs 42 ലക്ഷം

Rs 36 ലക്ഷം

Rs 30 ലക്ഷം

വരുമാനത്തിനൊപ്പം ശേഖരിച്ച മൊത്തം സമ്പാദ്യം

Rs 3.8 കോടി

Rs 2.26 കോടി

Rs 1.34 കോടി

ഇൻവെസ്റ്റ്മെന്റിലെ കോസ്റ്റ് ഓഫ് ഡിലേ

-

Rs  1.2 കോടി

Rs 2.5 കോടി

* മുകളിലുള്ള കണക്കുകൂട്ടലുകൾ ചിത്രീകരണ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. a*b*12 എന്ന ഫോർമുല ഉപയോഗിച്ചാണ് നിക്ഷേപ തുക കണക്കാക്കിയത്. എസ്ഐപി കാൽക്കുലേറ്റർ ഉപയോഗിച്ചാണ് വരുമാനത്തിനൊപ്പം സമാഹരിച്ച മൊത്തം സമ്പാദ്യം കണക്കാക്കുന്നത്. 25 വയസ്സ് മുതൽ സൃഷ്ടിച്ച മൊത്തം സമ്പാദ്യത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പ്രായത്തിൽ സമ്പാദിച്ച മൊത്തം സമ്പാദ്യം കുറച്ചാണ് നിക്ഷേപത്തിന്റെ കോസ്റ്റ് ഓഫ് ഡിലേ നിർണ്ണയിക്കുന്നത്.

5. വരുമാനം നേടാനുള്ള അവസരം    
നിക്ഷേപം നേരത്തെ ആരംഭിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം നേടാനുള്ള സാധ്യതയുള്ള നിക്ഷേപ അവസരങ്ങൾ കണ്ടെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വ്യത്യസ്ത ഓപ്ഷനുകൾ സംബന്ധിച്ച് ഗവേഷണം ചെയ്യാനും വിശകലനം ചെയ്യാനും നിങ്ങൾക്ക് കൂടുതൽ സമയം നൽകുന്നതിലൂടെ, വിരമിക്കുമ്പോഴുള്ള സമ്പാദ്യത്തിന്റെ വളർച്ച വേഗത്തിലാക്കാനും വിരമിക്കുമ്പോഴുള്ള നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി കൂടുതൽ നന്നായി തയ്യാറെടുക്കാനും കഴിയും.

6. നേരത്തെയുള്ള ആസൂത്രണം സമ്മർദ്ദം കുറയ്ക്കും
നിങ്ങൾ എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും എളുപ്പത്തിൽ ആസൂത്രണം ചെയ്യാനും ഭാവി സംരക്ഷിക്കാനും കഴിയും, ഇത് സമ്മർദ്ദം കുറയ്ക്കും. 

7.  നിങ്ങളുടെ സ്വന്തം വ്യവസ്ഥകളിൽ വിരമിക്കൂ
നിങ്ങൾ എപ്പോൾ, എങ്ങനെ വിരമിക്കുന്നു എന്നതിനനുസരിച്ച് നിങ്ങളുടെ വിരമിക്കൽ ആസൂത്രണം നേരത്തെ ആരംഭിക്കുന്നത് നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകും. കൂടാതെ, ചെറുപ്പത്തിൽ, നിങ്ങൾക്ക് ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും കുറവായിരിക്കും എന്നതിനാൽ, ഇത് വിരമിക്കലിനായി നിക്ഷേപിക്കുന്നത് കൂടുതൽ പ്രായോഗികമാക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്നതിലും കൂടുതൽ നേരം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതിന് പകരം, നിങ്ങൾ ആഗ്രഹിക്കുന്ന സമയത്തും നിങ്ങളുടെ സ്വന്തം നിബന്ധനകളിലും വിരമിക്കാനുള്ള സൗകര്യം ഇത് നിങ്ങൾക്ക് നൽകിയേക്കാം.


സംഗ്രഹം
നിങ്ങളുടെ സുവർണ്ണ വർഷങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് വിരമിക്കൽ ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങൾ എത്രയും പെട്ടന്ന് വിരമിക്കൽ ആസൂത്രണം ആരംഭിക്കണം. ചില മ്യൂച്വൽ ഫണ്ട് സ്കീമുകൾ വിരമിക്കൽ ആസൂത്രണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള സൊല്യൂഷൻ ഓറിയന്റഡ് റിട്ടയർമെന്റ് പ്ലാനുകളുടെ വിഭാഗത്തിന് കീഴിൽ വരുന്നു. എന്നിരുന്നാലും, മറ്റ് തരത്തിലുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കാനും അവ വിരമിക്കലിനായി മാറ്റിവെക്കാനുമുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്. എന്തെങ്കിലും ആശങ്കകളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുന്നത് നല്ലതാണ്. എന്നിരുന്നാലും, ഉയർന്ന നിക്ഷേപ പ്രീമിയം അടയ്ക്കേണ്ട റിസ്ക്കിൽ റിട്ടയർമെന്റ് ആസൂത്രണം വൈകരുത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പിരിമുറുക്കമില്ലാത്തതും ആശ്വാസകരവുമായവിരമിക്കലിലേക്കുള്ള മികച്ച അവസരം നിങ്ങൾക്ക് ലഭിക്കുന്നതിന് നേരത്തേത്തന്നെ ആരംഭിക്കുക. 
 

നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

285
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍