ഡെറ്റ് ഫണ്ടുകൾ റിസ്ക്മുക്തമാണോ?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഡെറ്റ് ഫണ്ടുകള്ഇക്വിറ്റികളിൽ നിക്ഷേപം നടത്താത്തതിനാൽ അവയ്ക്ക് അപകടസാധ്യതയില്ലെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകൾക്ക് അപകടസാധ്യത കുറവാണെന്നത് ശരിയാണ്. എന്നാൽ അതിനർത്ഥം നിങ്ങളുടെ പണത്തിന് ഒരിക്കലും നഷ്ടം സംഭവിക്കില്ലെന്ന് ഡെറ്റ് ഫണ്ടുകൾ ഉറപ്പ് നൽകുന്നു എന്നല്ല. സ്റ്റോക്ക് മാര്ക്കറ്റില്നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റ്, മണി മാര്ക്കറ്റ് സെക്യൂരിറ്റികളില്നിക്ഷേപിക്കുന്ന  ഡെറ്റ് ഫണ്ടുകൾക്ക് വിവിധതരം അപകടസാധ്യതാ ഘടകങ്ങളുണ്ട്. 

നമുക്കേവർക്കും പരിചിതമായ സ്റ്റോക്ക് മാർക്കറ്റ് റിസ്കിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഇന്ററസ്റ്റ്റേറ്റ് റിസ്ക്, ക്രെഡിറ്റ് റിസ്ക്, ലിക്വിഡിറ്റി റിസ്ക് എന്നിവയ്ക്ക് വിധേയമായതാണ് ഡെറ്റ് ഫണ്ടുകൾ. ഈ റിസ്ക്ഫാക്ടറുകള്ദൈനംദിനാടിസ്ഥാനത്തിലുള്ള സ്റ്റോക്ക് മാർക്കറ്റ് റിസ്ക് പോലെ പ്രകടമല്ലെങ്കിലും അവ പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല.

ഡെറ്റ് ഫണ്ട് നിക്ഷേപിച്ച ബോണ്ടുകളുടെ വിലയെ ബാധിക്കുന്ന പലിശ നിരക്കുകളിലെ മാറ്റങ്ങൾ മൂലമാണ് പലിശ നിരക്ക് റിസ്ക് ഉണ്ടാകുന്നത്. ഡെറ്റ് ഫണ്ട് നിക്ഷേപിച്ച ഏതെങ്കിലും കമ്പനികളിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് ക്രെഡിറ്റ് റിസ്ക് ഉണ്ടാകുന്നത്. ഇത് ഈ ബോണ്ടിന്മേല്കുടിശ്ശികയായ പലിശയും മുതലും അങ്ങേയറ്റം അനിശ്ചിതത്വത്തിലാക്കും. ഇടയ്ക്കിടെ ട്രേഡ് ചെയ്യാതിരിക്കുമ്പോഴാണ് ഡെറ്റ് സെക്യൂരിറ്റികളില്ലിക്വിഡിറ്റി റിസ്ക് ഉണ്ടാകുന്നത്. അങ്ങനെ സംഭവിക്കുമ്പോഴാകട്ടെ പ്രതികൂല സാഹചര്യങ്ങളിൽ നഷ്ടത്തിൽ അതിന്റെ പോർട്ട്ഫോളിയോയിൽ ഉള്ള സെക്യൂരിറ്റികള്വിൽക്കാൻ ഫണ്ട് നിർബന്ധിതമാകും. അതിനാൽ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് താരതമ്യേന അപകട സാധ്യത കുറവായേക്കാമെങ്കിലും അത് പൂർണമായും അപകടരഹിതമല്ല.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍