ഓഹരി വിപണിയിൽ നിക്ഷേപിക്കാന്‍ താല്‍പര്യമില്ലാത്തവർക്ക് അനുയോജ്യമായതാണോ മ്യൂച്വൽ ഫണ്ടുകൾ?

ഓഹരി വിപണിയിൽ നിക്ഷേപിക്കാന്‍ താല്‍പര്യമില്ലാത്തവർക്ക്  അനുയോജ്യമായതാണോ മ്യൂച്വൽ ഫണ്ടുകൾ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ചിലര്‍ സുരക്ഷിതവും പരിചിതവുമായ മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തും. നിങ്ങള്‍ ഒരു പുതിയ റെസ്റ്റോറന്‍റില്‍ പോയെന്നു കരുതുക. മെനുവില്‍ നിങ്ങള്‍ക്ക് പരിചിതമല്ലാത്ത വിഭവങ്ങള്‍ ഉണ്ട്. എങ്കിലും വാങ്ങി കഴിച്ചു കഴിഞ്ഞ് വിഷമിക്കരുതല്ലോ എന്നു കരുതി പരിചിതമായ വിഭവങ്ങള്‍ തന്നെ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. ആ റെസ്റ്റോറന്‍റിന്‍റെ സേവനവും അന്തരീക്ഷവും ഭക്ഷണം നല്‍കിയ രുചിയും സന്തോഷവും നിങ്ങളുടെ മനസ്സില്‍ അതിനെക്കുറിച്ച് ഒരു അഭിപ്രായം സൃഷ്ടിക്കും.

ഇത്തരത്തില്‍ ഒരു റെസ്റ്റോറന്‍റിലുള്ള മെനുവില്‍ നിന്ന് കൃത്യമായ  ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതു പോലെയാണ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപവും. ഓഹരി വിപണിയോട് നിങ്ങള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടുകളെ അവ നിക്ഷേപിക്കുന്ന ഇടത്തിന് അനുസൃതമായി ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ്, സൊല്യൂഷന്‍ ഓറിയന്‍റഡ്‌ സ്കീമുകള്‍, മറ്റ് സ്കീമുകള്‍ എന്നിങ്ങനെ വിശാലമായി തരംതിരിച്ചിട്ടുണ്ട്.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഓഹരികളില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമില്ലാത്ത പക്ഷം ബാങ്കുകള്‍, കോര്‍പറേറ്റുകള്‍, RBI അടക്കമുള്ള സര്‍ക്കാര്‍ ബോഡികള്‍ എന്നിവര്‍ വിതരണം ചെയ്യുന്ന ബോണ്ടുകളിലും കൊമേഴ്സ്യല്‍ പേപ്പറുകള്‍, ബാങ്ക് CDകള്‍, ട്രഷറി ബില്ലുകള്‍ എന്നിങ്ങനെയുള്ള മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ടുകളിലൂടെ നിക്ഷേപിച്ചു കൊണ്ട് അപ്പോഴും മ്യൂച്വല്‍ ഫണ്ടുകളുടെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. കാരണം, ബാങ്ക് FDകളും PPFകളും പോസ്റ്റ്‌ ഓഫീസ് സേവിങ്ങ് സ്കീമുകളും പോലെയുള്ള പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ നികുതി ആനുകൂല്യങ്ങള്‍ സഹിതമുള്ള റിട്ടേണുകള്‍ നല്‍കിക്കൊണ്ട് ഡെറ്റ് ഫണ്ടുകള്‍ നിങ്ങളുടെ നിക്ഷേപം മികച്ച രീതിയില്‍ വളരാന്‍ സഹായിക്കും.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍