മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ എനിക്ക് പാസ്ബുക്ക് നല്‍കുമോ?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ എനിക്ക് പാസ്ബുക്ക് നല്‍കുമോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ബാങ്കുകളും ചില ചെറുകിട സമ്പാദ്യ പദ്ധതികളും ഒരു പാസ്ബുക്ക് നല്‍കുന്നതു പോലെ, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തിന് പാസ്ബുക്ക് നല്‍കില്ല. പകരം അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് ആകും നല്‍കുക. നിക്ഷേപം, പിന്‍വലിക്കലുകള്‍, പലിശ വരവു വയ്ക്കല്‍ എന്നിങ്ങനെയുള്ള ഒരു ബാങ്കിന്‍റെ ട്രാന്‍സാക്ഷനുകള്‍ ട്രാക്ക് ചെയ്യുകയാണ്‌ ഒരു പാസ്ബുക്കിന്‍റെ പ്രധാന ലക്ഷ്യം. മ്യൂച്വല്‍ ഫണ്ട് സ്കീമിലും സമാനമായ ട്രാന്‍സാക്ഷനുകള്‍ ഉണ്ടായിരിക്കും. അതായത് പര്‍ച്ചേസുകള്‍, റിഡംപ്ഷനുകള്‍, സ്വിച്ചുകള്‍, ഡിവിഡന്‍റിന്‍റെ പുനര്‍ നിക്ഷേപം എന്നിങ്ങനെയുള്ളവ. ഒരു മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ ഇത്തരം ട്രാന്‍സാക്ഷനുകള്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിലാണ് രേഖപ്പെടുത്തുന്നത്.

ഒരു സ്കീമില്‍ ആദ്യ നിക്ഷേപം നടത്തിക്കഴിയുമ്പോള്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് നല്‍കും. ഈ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റില്‍ ഇനി പറയുന്ന പ്രസക്തമായ എല്ലാ വിശദാംശങ്ങളും ഉണ്ടായിരിക്കും: നിക്ഷേപകന്‍റെ പേര്, വിലാസം, ജോയിന്‍റ് ഹോള്‍ഡിങ്ങിന്‍റെ വിശദാംശങ്ങള്‍, നിക്ഷേപിച്ച തുക, NAV വിശദാംശങ്ങള്‍, അലോട്ട് ചെയ്ത യൂണിറ്റുകള്‍ എന്നിങ്ങനെയുള്ളവ. ഒരു പുതിയ ട്രാന്‍സാക്ഷന്‍ നിര്‍വഹിക്കുമ്പോഴെല്ലാം ഈ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് അപ്ഡേറ്റ് ചെയ്യുകയും ഒരു പകര്‍പ്പ് നിക്ഷേപകന് മെയില്‍ ചെയ്യുകയും ചെയ്യും. ഈ ഡിജിറ്റല്‍ യുഗത്തില്‍, മിക്ക നിക്ഷേപകരും ഇ-സ്റ്റേറ്റ്മെന്‍റുകളാണ് തെരഞ്ഞെടുക്കുന്നത്. അതാണ്‌ വായിക്കാനും ആക്സെസ് ചെയ്യാനും വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനുമുള്ള സൗകര്യപ്രദമായ മാര്‍ഗവും.

അതിനു പുറമേ ഈ അസെറ്റ് മാനേജ്മെന്‍റ് കമ്പനികളെയോ (AMC) അവരുടെ രജിസ്ട്രാര്‍മാരെയോ ബന്ധപ്പെട്ടു കൊണ്ട് ഏതു നേരത്തും ഈ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിന്‍റെ ഒരു ഡ്യൂപ്ലിക്കേറ്റും നേടാവുന്നതാണ്. അതിനാല്‍, സ്കീം അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും ഒരു പാസ്ബുക്ക് പോലെ തന്നെയാണ്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍