ഡയറക്റ്റ് പ്ലാനുകളില്എങ്ങനെയാണ് നിക്ഷേപിക്കേണ്ടത്

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

മ്യൂച്വൽ ഫണ്ടുകൾ മനസ്സിലാക്കാന്ചിലർക്ക് എളുപ്പവും മറ്റു ചിലര്ക്ക് സങ്കീർണവും ആയേക്കാം. പുതിയ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നുതെന്നും ഏത് തരത്തിലുള്ള അപകട സാധ്യതകളാണ് ഇവയ്ക്ക് ഉണ്ടാകുന്നതെന്നും പൂർണ്ണമായും മനസ്സിലായേക്കില്ല. ഇന്ന് ആയിരക്കണക്കിന് മ്യൂച്വൽ ഫണ്ട് സ്കീമുകൾ വിപണിയിൽ ലഭ്യമായതിനാൽ, തങ്ങള്ക്ക് ഏറ്റവും അനുയോജ്യമായ കുറച്ച് ഫണ്ടുകൾ തെരഞ്ഞെടുക്കാൻ അത്തരം നിക്ഷേപകര്ക്ക് ബുദ്ധിമുട്ടായിരിക്കും. 

എന്നിരുന്നാലും, ഈ മാര്ക്കറ്റ് പരിചിതമായ നിരവധി നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മാർക്കറ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന വിവിധ നിക്ഷേപ ഉൽപ്പന്നങ്ങളും ഉണ്ട്.  അത്തരം നിക്ഷേപകർക്ക് ഒന്നുകിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താന്മതിയായ അനുഭവം ഉണ്ടായിരിക്കും അല്ലെങ്കിൽ അവര്ഈ വിഷയത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടായിരിക്കും. മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം, അവയുടെ കാറ്റഗറികള്, ഉപകാറ്റഗറികള്, ഈ ഫണ്ടുകളിലെ റിസ്ക്-റിട്ടേൺ ട്രേഡ്-ഓഫ്, അവയുടെ നിക്ഷേപ തന്ത്രം എന്നിവയെക്കുറിച്ച് ഈ നിക്ഷേപകർക്ക് ഉചിതമായ ധാരണയുണ്ടായിരിക്കും. അവർക്ക് സ്വയം ഗവേഷണം നടത്തി ഒരുപിടി സ്കീമുകൾ തെരഞ്ഞെടുത്ത് നിക്ഷേപം നടത്താനും അവരുടെ നിക്ഷേപം നിരീക്ഷിക്കാനും കഴിയും. അത്തരം നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിലെ ഡയറക്റ്റ് പ്ലാനുകളില്നിക്ഷേപിക്കാൻ കഴിയും. അവരെ സംബന്ധിച്ചിടത്തോളം ഡയറക്റ്റ് പ്ലാനിൽ നിക്ഷേപം നടത്തുന്നതാണ് മികച്ചത്. കാരണം അവര്തെരഞ്ഞെടുത്ത സ്കീം കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസവും അവര്ക്ക് ഉണ്ടായിരിക്കും. മാത്രമല്ല, ഡയറക്റ്റ് പ്ലാനുകൾക്ക് റെഗുലര്പ്ലാനുകളേക്കാൾ ചെലവും ചാർജുകളും കുറവുമാണ്.

ഒരു മ്യൂച്വൽ ഫണ്ട് ഓഫീസ് സന്ദർശിച്ച് ഒരു അപേക്ഷ സമർപ്പിച്ചു കൊണ്ട് അല്ലെങ്കില്അതിന്റെ വെബ്സൈറ്റിൽ നേരിട്ട് നിക്ഷേപിച്ചു കൊണ്ട് ഡയറക്റ്റ് പ്ലാനുകളിൽ നിക്ഷേപിക്കാം. നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് അഗ്രഗേറ്ററിലൂടെ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് രജിസ്ട്രാറുടെ സൈറ്റ് വഴി ഡയറക്റ്റ് പ്ലാനുകളിൽ നിക്ഷേപിക്കാവുന്നതാണ്.  റെഗുലർ പ്ലാൻ ആയാലും ഡയറക്ട് പ്ലാൻ ആയാലും, മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം വളരെ ലളിതമാണ്!

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍