ഇന്ഡെക്സ് ഫണ്ടുകളും അവയുമായി ബന്ധപ്പെട്ട അപകട സാധ്യതകളും

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സെൻസെക്സ് അല്ലെങ്കിൽ നിഫ്റ്റി പോലുള്ള ഒരു ജനപ്രിയ മാർക്കറ്റ് ഇൻഡെക്സ് ലളിതമായി പകർത്തുകയും മ്യൂച്വൽഫണ്ടുകൾപാസീവ് ആയി മാനേജ് ചെയ്യുകയും ചെയ്യുന്നവയാണ് ഇൻഡെക്സ് ഫണ്ടുകള്. ആക്ടീവ് ആയി മാനേജ് ചെയ്യുന്ന ഫണ്ടുകളെ അപേക്ഷിച്ച് ഇൻഡെക്സ് ഫണ്ടുകള്താരതമ്യേന കുറഞ്ഞ മാര്ക്കറ്റ് റിസ്ക് വഹിക്കുമ്പോഴും, ഫണ്ടില്ഇന്ഡെക്സിലുള്ള എല്ലാ സെക്യൂരിറ്റികളും ഒരേ അനുപാതത്തില്നിലനിര്ത്തേണ്ടത്ഉള്ളതിനാല്ഫണ്ട് മാനേജർക്ക് നിശിതമായ കറക്ഷനുകള്കൈകാര്യം ചെയ്യാനുള്ള പരിമിതമായ ശേഷിയേ ഉണ്ടായിരിക്കുകയുള്ളൂ. അതിനാല്ഈ മാർക്കറ്റ് കറക്ഷനുകള്പ്രയോജനപ്പെടുത്താന്അവര്ക്ക് മൂല്യം കുറഞ്ഞ സ്റ്റോക്ക് കൂടുതല്വാങ്ങാനോ മൂല്യം കൂടിയ സ്റ്റോക്ക് വിൽക്കാനോ കഴിയില്ല. 

ഇൻഡെക്സ് ഫണ്ടുകൾ നിശ്ചിത മാര്ക്കറ്റ് സൂചികകള്ട്രാക്ക് ചെയ്യുന്നതിനാല്, അവ നിശ്ചിത മാര്ക്കറ്റ് സെഗ്മെന്റിനുള്ളില്പ്രതിഷ്ഠ നേടിയ സെക്യൂരിറ്റികളുടെ ഒരു പോര്ട്ട്ഫോളിയോയില്ആയിരിക്കും നിക്ഷേപിക്കുക. ലാര്ജ് ക്യാപ്സ്, സ്മോൾ ക്യാപ്സ്, മൾട്ടി ക്യാപ്സ്, ബാങ്കിംഗ് സ്റ്റോക്കുകള്, കോർപ്പറേറ്റ് ബോണ്ടുകള്എന്നിങ്ങനെ ഏതുമാകാം ഇത്. അതിനാല്തന്നെ അവ നിക്ഷേപകന് തെരഞ്ഞെടുക്കാനുള്ള അവസരം പരിമിതമാക്കും. 

ഒരു മാർക്കറ്റ് സൂചികയെ അനുകരിക്കുന്നുണ്ടെങ്കില്പോലും, ട്രാക്കിംഗ് എറര്സംഭവിക്കാന്സാധ്യതയുള്ളതിനാല്, ഈ ഫണ്ടുകൾ മാർക്കറ്റ് സൂചികയുടെ അതേ റിട്ടേണ്നൽകില്ല. കമ്പോസിഷനില്മാറ്റം വരുത്തിയാല്, അതായത് അതിലേക്ക് ചില സെക്യൂരിറ്റികള്കൂട്ടിച്ചേർക്കുകയോ അതിൽ നിന്ന് ചിലത് നീക്കംചെയ്യുകയോ ചെയ്താല്, മാർക്കറ്റ് ഇന്ഡെക്സിന് ചെലവൊന്നും ഉണ്ടാകില്ല, എന്നാല്ഒരു ഇന്ഡെക്സ് ഫണ്ട് അതിന്റെ പോര്ട്ട്ഫോളിയോ ഇന്ഡെക്സ് പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്ട്രാന്സാക്ഷന്ചെലവ് വഹിക്കേണ്ടതുണ്ട്. അതു പോലെ തന്നെ, ഒരു സൂചികയിലെ വ്യക്തിഗത സ്റ്റോക്കുകളുടെ സ്റ്റോക്കുകളിലോ വെയിറ്റേജിലോ എന്തെങ്കിലും മാറ്റം ഉണ്ടായാല്സമയം വൈകുകയും ചെയ്യും. ഇത് ഇൻഡെക്സ് റിട്ടേണുമായി താരതമ്യം ചെയ്യുമ്പോള്ഇൻഡെക്സ് ഫണ്ടിന്റെ വരുമാനം കുറയ്ക്കും. 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍