എന്റെ സമ്പാദ്യങ്ങള്‍ മ്യൂച്വൽ ഫണ്ടുകളില്‍ നിക്ഷേപിച്ച് ഞാൻ റിസ്ക് എടുക്കണോ?

എന്റെ സമ്പാദ്യങ്ങള്‍ മ്യൂച്വൽ ഫണ്ടുകളില്‍ നിക്ഷേപിച്ച് ഞാൻ റിസ്ക് എടുക്കണോ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

എല്ലാവരും ആഗ്രഹിക്കുന്നത് ഒരു റിസ്കും എടുക്കാതെയുള്ള മികച്ച റിട്ടേണ്‍ ആണ്. പക്ഷേ പണം പോലും നിക്ഷേപിക്കാതെ അത്തരമൊരു റിട്ടേണ്‍ നിങ്ങള്‍ക്ക് നേടാൻ കഴിയുമോ? നിങ്ങളുടെ സമ്പാദ്യങ്ങള്‍ നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ, പണപ്പെരുപ്പത്തേക്കാൾ മികച്ച റിട്ടേണ്‍ നേടാനുള്ള റിസ്ക് എടുക്കാനുള്ള സന്നദ്ധതയും നിങ്ങൾക്ക് ഉണ്ടായിരിക്കണം. (പണപ്പെരുപ്പം നിങ്ങളുടെ സമ്പാദ്യത്തില്‍ എങ്ങനെ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്ന് അറിയാൻ, ഈ ലേഖനം ഇവിടെ വായിക്കുക) കുട്ടികളുടെ വിദ്യാഭ്യാസം, പുതിയ വീട് അല്ലെങ്കിൽ റിട്ടയര്‍മെന്‍റ് എന്നിങ്ങനെയുള്ള നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളില്‍ ചിലവ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയുള്ളതാകാം ഈ നിക്ഷേപം. എന്നിരുന്നാലും, നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം ഒരു ഫിക്സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്നിരിക്കേ, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരു ആശങ്ക ഉണ്ടായേക്കാം. അത് സ്വാഭാവികമായ ആശങ്ക തന്നെയാണ്.

മ്യൂച്വൽ ഫണ്ടുകൾ റിസ്കി എന്നാണ് അറിയപ്പെടുന്നത്. ഫിക്സഡ് ഡിപ്പോസിറ്റുകള്‍ നല്‍കുന്നതു പോലുള്ള റിട്ടേണുകള്‍ അവർ ഗ്യാരണ്ടി ചെയ്യുന്നില്ല. എന്നാൽ, അവ ഒരു ക്രിക്കറ്റ് കളി പോലെയാണ്. ഇന്ത്യൻ ടീം പിച്ചിൽ ഇറങ്ങുമ്പോൾ, അവർ ആ മാച്ച് ജയിക്കുമോ എന്ന് നമുക്ക് അറിയില്ല. തോൽക്കാനുള്ള കൂറ്റന്‍ റിസ്ക്‌ ഉണ്ടെങ്കിലും അതു പോലെ തന്നെ ജയിക്കാനുള്ള ഒരു വലിയ അവസരവുമുണ്ട്. ആ മാച്ച് കളിക്കുക എന്ന റിസ്ക് ടീം എടുക്കാതിരുന്നാല്‍, അവർക്ക് വിജയം കൈയെത്തിപ്പിടിക്കാന്‍ കഴിയില്ല. ഇതു തന്നെയാണ് മ്യൂച്വല്‍ ഫണ്ടുകളിലും സംഭവിക്കുന്നത്. നിങ്ങളുടെ മൂലധനം നിക്ഷേപിച്ച് റിസ്ക് എടുക്കാനുള്ള സന്നദ്ധത നിങ്ങള്‍ കാട്ടിയില്ലെങ്കിൽ, നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളുടെ മറുവശം ആസ്വദിക്കാന്‍ കഴിയില്ല. അതായത് FD, ഫിസിക്കൽ ഗോൾഡ്, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെയുള്ള മറ്റ് മിക്ക ഓപ്ഷനുകളേയുംകാൾ പണപ്പെരുപ്പത്തിന് അനുസൃതമായ ഉയര്‍ന്ന വരുമാനം നേടാനുള്ള സാധ്യതയാണ് ഇത്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍