എന്താണ് ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനുകള്തമ്മിലുള്ള വ്യത്യാസം?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ദീർഘകാലം കൊണ്ട് സമ്പത്ത് സ്വരുക്കൂട്ടാന്ആഗ്രഹിക്കുന്നതിനാലാണ് ചില നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളില്നിക്ഷേപം ആരംഭിക്കുന്നത്. അവർ തങ്ങളുടെ കരിയറിന്റെ പ്രാരംഭം മുതല്ക്കു തന്നെ നിക്ഷേപം ആരംഭിക്കും. റിട്ടയര്മെന്റിനോട് അടുക്കുന്ന ചില നിക്ഷേപകരുണ്ടായിരിക്കും. അല്ലെങ്കിൽ വിരമിക്കല്ജീവിതത്തില്മറ്റ് വരുമാന സ്രോതസ്സുകൾക്ക് അനുബന്ധമായി ഒരു വരുമാനം സൃഷ്ടിക്കാനായി ഒരു റിട്ടയർമെന്റ് കോർപ്പസ് നിക്ഷേപിക്കാൻ തയാറായ നിക്ഷേപകരും ഉണ്ടായിരിക്കും. വ്യത്യസ്തമായ ഈ രണ്ട് നിക്ഷേപ ആവശ്യങ്ങൾക്ക് അനുസൃതമായി മ്യൂച്വൽ ഫണ്ടുകൾ രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഒരു ഗ്രോത്ത് ഓപ്ഷൻ ഫണ്ടിന്റെ ലാഭം ഭാവി വളർച്ചയും ഫണ്ട് മൂല്യവും വർദ്ധിപ്പിക്കാന് അതിനുള്ളിലുള്ള സെക്യൂരിറ്റികളിൽ വീണ്ടും നിക്ഷേപിക്കുന്നു. സെക്യൂരിറ്റികളിൽ നിന്നുള്ള ലാഭം സ്കീമിലേക്ക് തിരികെ നിക്ഷേപിക്കുകയും കോമ്പൗണ്ടിംഗിന്റെ കരുത്തും കൊണ്ട് ഒരു ഗ്രോത്ത് പ്ലാനിന് ഉയർന്ന എൻഎവി ഉണ്ടായിരിക്കും.

ഒരു ഡിവിഡന്റ് പ്ലാൻ ആകട്ടെ ഫണ്ടിന്റെ ലാഭം കാലാകാലങ്ങളില്ഡിവിഡന്റ് വരുമാനത്തിന്റെ രൂപത്തിൽ ഫണ്ട് മാനേജരുടെ വിവേചനാധികാരത്തിൽ വിതരണം ചെയ്യും. ഈ ഡിവിഡന്റ് പേഔട്ട്, ഉറപ്പുള്ളതല്ലെങ്കിലും, നിങ്ങള്ക്ക് ഒരു അനുബന്ധ വരുമാനം ലഭിക്കാന്സഹായിക്കും. ഒരു ഡിവിഡന്റ് പ്ലാനിൽ, നിക്ഷേപകൻ ഡിവിഡന്റ് റീഇൻവെസ്റ്റ് ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ ഫണ്ടിന്റെ കൂടുതൽ യൂണിറ്റുകള്ആയിരിക്കും ലഭിക്കുക. എന്നാല്ഡിവിഡന്റ് പേഔട്ട്ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ അവര്ക്ക് ഒരു അധിക വരുമാന സ്രോതസ്സ് ലഭിക്കും.

2020 ഏപ്രിൽ 1 മുതൽ ഡിവിഡന്റുകൾക്ക് നിക്ഷേപകരിൽ നിന്നും നികുതി ഈടാക്കും. ഇപ്പോൾ നിക്ഷേപകർ അവരുടെ ഏറ്റവും ഉയർന്ന ഇൻകം ടാക്സ് ബ്രാക്കറ്റ് അനുസരിച്ച് മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള ഡിവിഡന്റ് വരുമാനത്തിന് നികുതി അടയ്ക്കേണ്ടതുണ്ട്.

ഡിവിഡന്റ് ഓപ്‌ഷന്റെ കാര്യത്തിൽ നിങ്ങൾക്ക് അധിക നികുതി ഭാരം അവഗണിക്കാവുന്നതല്ലെങ്കിലും, ഒരു ഓപ്ഷൻ മറികടന്നു കൊണ്ട് മറ്റൊന്ന് തിരഞ്ഞെടുക്കാനുള്ള തീരുമാനം പ്രധാനമായും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ/ആവശ്യകതകൾക്കനുസരിച്ചായിരിക്കണം.

 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍