ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനി അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്‌താല്‍ എന്തു സംഭവിക്കും?

ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനി അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്‌താല്‍ എന്തു സംഭവിക്കും?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനി അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്‌താല്‍, നിലവിലുള്ള ഏത് നിക്ഷേപകരും ഒന്നു പതറുക തന്നെ ചെയ്യും. എന്നാല്‍, മ്യൂച്വല്‍ ഫണ്ടുകള്‍ SEBI ആണ് റെഗുലേറ്റ് ചെയ്യുന്നത് എന്നതിനാല്‍, ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ചില പ്രക്രിയകള്‍ ഉണ്ട്.

ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനി അടച്ചുപൂട്ടണമെങ്കില്‍, ഒന്നുകില്‍ ഫണ്ടിന്‍റെ ട്രസ്റ്റികള്‍ അതിനുള്ള അനുമതിക്കായി SEBIയെ സമീപിക്കണം. അല്ലെങ്കില്‍ SEBI തന്നെ ഒരു ഫണ്ട് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കും. ഇത്തരം ചുറ്റുപാടില്‍, എല്ലാ നിക്ഷേപകര്‍ക്കും, അടച്ചു പൂട്ടലിനു മുമ്പ് ലഭ്യമായ അവസാന നെറ്റ് അസെറ്റ് വാല്യുവിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ ഫണ്ടുകള്‍ തിരികെ നല്‍കും.

ഒരു മ്യൂച്വല്‍ ഫണ്ട് മറ്റൊരു ഫണ്ട് ഹൗസ് ഏറ്റെടുക്കുകയാണെങ്കില്‍, പൊതുവില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. ഒന്ന്, പുതിയ ഫണ്ട് ഹൗസിന്‍റെ മേല്‍നോട്ടത്തില്‍ സ്കീം അതിന്‍റെ ഒറിജിനല്‍ ഫോര്‍മാറ്റില്‍ തുടരും. അല്ലെങ്കില്‍, ഏറ്റെടുത്ത സ്കീമുകള്‍ പുതിയ ഫണ്ട് ഹൗസിന്‍റെ സ്കീമുകളുമായി ലയിപ്പിക്കും. എല്ലാ അസെറ്റ് മാനേജ്മെന്‍റ് കമ്പനി (AMC) ഏറ്റെടുക്കലുകള്‍ക്കും ലയനങ്ങള്‍ക്കും അതു പോലെ തന്നെ സ്കീം ലെവല്‍ മെര്‍ജറുകള്‍ക്കും SEBIയുടെ അനുമതി ആവശ്യമുണ്ട്.

ഇത്തരത്തിലുള്ള എല്ലാ സാഹചര്യങ്ങളിലും ലോഡ് ചുമത്താതെ സ്കീമുകളില്‍ നിന്ന് എക്സിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ നിക്ഷേപകര്‍ക്ക് നല്‍കും. നിക്ഷേപകന്‍റെ അല്ലെങ്കില്‍ ഫണ്ട് ഹൗസിന്‍റെ ഏത് നടപടിയും എപ്പോഴും നിലവിലുള്ള നെറ്റ് അസെറ്റ് വാല്യുവില്‍ ആയിരിക്കും നിര്‍വഹിക്കപ്പെടുക.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍