എന്തൊക്കെയാണ് ഡെറ്റ് ഫണ്ടുകളുടെ പെര്‍ഫോമന്‍സിനെ ബാധിക്കുന്നത്?

എന്തൊക്കെയാണ് ഡെറ്റ് ഫണ്ടുകളുടെ പെര്‍ഫോമന്‍സിനെ ബാധിക്കുന്നത്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഡെറ്റ് ഫണ്ടുകള്‍ നമ്മുടെ പണം റെഗുലര്‍ ആയി പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന ബോണ്ടുകളും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളും പോലെയുള്ള സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്.  ഫണ്ടിന് ലഭിക്കുന്ന ഈ പലിശയാണ് ഫണ്ടിലെ നിക്ഷേപകര്‍ എന്ന നിലയില്‍ നമുക്ക് ലഭിക്കുന്ന മൊത്തം വരുമാനം. മാര്‍ക്കറ്റില്‍ പലിശ നിരക്കുകള്‍ മാറുമ്പോള്‍, ബോണ്ടുകളും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളും പോലെയുള്ള ഫിക്സഡ് ഇന്‍കം സെക്യൂരിറ്റികളുടെ വിലകളും മാറും. പക്ഷേ വിപരീത ദിശയിലായിരിക്കുമെന്നു മാത്രം. പലിശ നിരക്ക് ഉയരുമ്പോള്‍, ഈ അസെറ്റുകളുടെ വില  ഇടിയും. അതു പോലെ തിരിച്ചും സംഭവിക്കും. അങ്ങനെ, ഈ സെക്യൂരിറ്റികളുടെ വിലകള്‍ മാറുമ്പോള്‍ ഡെറ്റ് ഫണ്ടുകളുടെ NAVയും മാറും.  NAVയിലെ മാറ്റങ്ങള്‍ ഈ ഫണ്ടുകള്‍ ജനറേറ്റ് ചെയ്യുന്ന മൊത്തം റിട്ടേണിനെ ബാധിക്കും

പലിശ നിരക്കിലെ മാറ്റങ്ങള്‍ക്കു പുറമേ, ബോണ്ടുകളുടെ ക്രെഡിറ്റ് റേറ്റിങ്ങിലെ മാറ്റങ്ങളും ഡെറ്റ് ഫണ്ടുകളില്‍ നിന്നുള്ള റിട്ടേണുകളെ ബാധിക്കുന്നതാണ്. ബോണ്ട്‌ വിതരണക്കാരുടെ ക്രെഡിറ്റ് വിശ്വാസ്യതയെ സൂചിപ്പിക്കുന്നതാണ് ക്രെഡിറ്റ് റേറ്റിങ്ങുകള്‍. റേറ്റിങ്ങ് കുറഞ്ഞാല്‍, ഈ ബോണ്ടുകളുടെ വിലയും കുറയും. അതിന്‍റെ ഫലമായി, ഈ ബോണ്ടുകള്‍ക്കു കീഴിലുള്ള ഫണ്ടുകളുടെ NAV കുറയ്ക്കേണ്ട സമ്മര്‍ദ്ദം ഉണ്ടാകും. അങ്ങനെ, ഒരു ഡെറ്റ് ഫണ്ടിന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ള ബോണ്ടുകളുടെ ക്രെഡിറ്റ് കുറഞ്ഞാല്‍, അത് നിങ്ങളുടെ റിട്ടേണുകളും കുറയ്ക്കും.

ഡീഫോള്‍ട്ട് റിസ്ക്‌ വര്‍ധിക്കുകയോ പലിശ നല്‍കുന്നതില്‍ ബോണ്ട്‌ വിതരണം ചെയ്യുന്നവര്‍ പരാജയപ്പെടുകയോ ചെയ്‌താല്‍ ഡെറ്റ് ഫണ്ടില്‍ നിന്നുള്ള നിങ്ങളുടെ മൊത്തം റിട്ടേണുകളെ വലിയ തോതില്‍ ബാധിക്കും. കാരണം, പലിശ വരുമാനം ഫണ്ടില്‍ നിന്ന് ലഭിക്കുന്ന മൊത്തം റിട്ടേണിനോടൊപ്പമാണ് ചേര്‍ക്കുന്നത്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍