ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപകർ ഏതൊക്കെ തരത്തിലുള്ള റിസ്കുകള്‍ക്കാണ് വിധേയരാകുന്നത്?

ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപകർ ഏതൊക്കെ തരത്തിലുള്ള റിസ്കുകള്‍ക്കാണ് വിധേയരാകുന്നത്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സ്റ്റോക്കുകൾ, ബോണ്ടുകൾ, ഗോള്‍ഡ്‌ അല്ലെങ്കിൽ മറ്റ് അസെറ്റ് ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത മാര്‍ക്കറ്റുകളില്‍ ട്രേഡ് ചെയ്യുന്ന സെക്യൂരിറ്റികളിലാണ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ട്രേഡ് ചെയ്യാവുന്ന ഏത് സെക്യൂരിറ്റിയും സ്വാഭാവികമായും മാർക്കറ്റ് റിസ്കിന് വിധേയമാണ്. അതായത് ഒരു സെക്യൂരിറ്റിയുടെ മൂല്യം മാർക്കറ്റ് ചലനം മൂലമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ് എന്നര്‍ത്ഥം. 

പലിശ നിരക്കിലെ മാറ്റം ബോണ്ടുകളുടെ വിലയെ നേര്‍ വിപരീതമായി ബാധിക്കുകയും അങ്ങനെ അത് ഡെറ്റ് ഫണ്ടുകളുടെ NAVകളില്‍ ചലനം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ, ഡെറ്റ് ഫണ്ടുകളില്‍ വലിയ തോതില്‍ പലിശ നിരക്ക് റിസ്ക് ഉണ്ട്. ഇവ ക്രെഡിറ്റ് റിസ്കിനും വിധേയമാണ് (ബോണ്ട് വിതരണം ചെയ്യുന്നവര്‍ ഡീഫോള്‍ട്ട് ചെയ്യാനുള്ള റിസ്ക്‌). ചില ഇന്‍കം-ഓറിയന്‍റഡ്‌ ഡെറ്റ് ഫണ്ടുകളും പണപ്പെരുപ്പത്തിന്‍റെ റിസ്കിന് വിധേയമാണ്. അതായത് അവയിലൂടെ ലഭിക്കുന്ന റിട്ടേണ്‍ നിക്ഷേപകന് അനുഭവപ്പെടുന്ന പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നവ ആയിക്കൊള്ളണമെന്നില്ല. 

ഇക്വിറ്റി ഫണ്ടുകൾക്ക് മാര്‍ക്കറ്റ് റിസ്ക് അഭിമുഖീകരിക്കേണ്ടി വരും. കാരണം ഇവ മാര്‍ക്കറ്റിലെ സ്റ്റോക്ക് ട്രേഡിംഗിലാണ് നിക്ഷേപിക്കുന്നത്. ഈ സ്റ്റോക്ക് വിലയിലെ ഏറ്റക്കുറച്ചിലുകൾ ഈ ഫണ്ടുകളുടെ NAVയെ ബാധിക്കും.

ചില സെക്യൂരിറ്റികള്‍ മാര്‍ക്കറ്റില്‍ സജീവമായി ട്രേഡ് ചെയ്യുമ്പോള്‍, മറ്റുള്ളവ അങ്ങനെ ആയിരിക്കില്ല. ഒരു മ്യൂച്വൽ ഫണ്ട് നിങ്ങളുടെ പണം പതിവായി ട്രേഡ് ചെയ്യാത്ത സെക്യൂരിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നതെങ്കിൽ, ഉചിതമായ വിലയിലും ഉചിതമായ സമയത്തും സെക്യൂരിറ്റി വാങ്ങാനോ വിൽക്കാനോ ഫണ്ടിന് ബുദ്ധിമുട്ടായേക്കും. ഇതാണ് ലിക്വിഡിറ്റി റിസ്ക്‌. ഇത് ഒരു ഫണ്ടിലെ പോര്‍ട്ട്‌ഫോളിയോയിലെ ട്രാന്‍സാക്ഷനുകളുടെ ചെലവ് ഉയര്‍ത്തുകയും നിങ്ങളുടെ ഫണ്ടിന്റെ NAV യില്‍ പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും.

അതിനാല്‍, ഒരു മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട റിസ്കുകൾ അത് നിക്ഷേപിക്കുന്ന അസെറ്റുകളുടെ തരത്തിനെ ആശ്രയിച്ചാണ് ഉള്ളത്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍