ആരാണ് ETFൽ നിക്ഷേപിക്കേണ്ടത്?

ആരാണ് ETFൽ നിക്ഷേപിക്കേണ്ടത്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചെലവു കുറഞ്ഞ നിക്ഷേപ മാര്‍ഗമാണ് ETFകള്‍. ഇവ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും സ്റ്റോക്കുകള്‍ പോലെ ട്രേഡ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഇവ ലിക്വിഡിറ്റിയും റിയല്‍ ടൈം സെറ്റില്‍മെന്‍റും വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ചില സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നതിന് വിപരീതമായി, ഒരു ഓഹരി സൂചകം പ്രതിഫലിപ്പിക്കുന്ന ETFകള്‍ ഡൈവേഴ്സിഫിക്കേഷനും വാഗ്ദാനം ചെയ്യും.

വില കുറച്ച് വില്‍ക്കുകയോ മാര്‍ജിനുകളില്‍ വാങ്ങുകയോ ചെയ്യുന്നതു പോലെ നിങ്ങള്‍ ആഗ്രഹിക്കുന്ന വിധം ട്രേഡ് ചെയ്യാനുള്ള സൗകര്യവും ETFകള്‍ നല്‍കുന്നുണ്ട്. കമ്മോഡിറ്റികള്‍, വിദേശ സൂചകങ്ങള്‍, അന്താരാഷ്ട്ര സെക്യൂരിറ്റികള്‍ എന്നിങ്ങനെയുള്ള നിരവധി ബദല്‍ നിക്ഷേപ മാര്‍ഗങ്ങളും ETFകള്‍ ഒരുക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ലഭ്യമല്ലാത്ത നിങ്ങളുടെ  പൊസിഷന്‍ ഹെഡ്ജ് ചെയ്യാനുള്ള ഒപ്ഷനുകളും ഫീച്ചറുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

എന്നിരുന്നാലും, എല്ലാ നിക്ഷേപകര്‍ക്കും അനുയോജ്യമായതല്ല ETFകള്‍. നിശ്ചിത സ്റ്റോക്കുകള്‍ തെരഞ്ഞെടുക്കാതെ ദീര്‍ഘകാലം നിക്ഷേപിച്ചു കൊണ്ട് ഇക്വിറ്റിയുടെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ നിക്ഷേപകര്ക്കുള്ള ഏറ്റവും മികച്ച ഒരു ഓപ്ഷന്‍ ആണ് ഇന്‍ഡെക്സ് ഫണ്ടുകള്‍. 

ശരിയായ ETF തെരഞ്ഞെടുക്കാന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിനെക്കുറിച്ച് മിക്ക റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഉള്ളതിനേക്കാള്‍ മികച്ച ധാരണ ഉണ്ടായിരിക്കണം. അതിനാല്‍, നിങ്ങളുടെ ETF നിക്ഷേപങ്ങള്‍ മാനേജ് ചെയ്യാന്‍ ഒരല്‍പം പ്രായോഗികമായ നിക്ഷേപശൈലിയാണ് പിന്തുടരേണ്ടത്. 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍