മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് എന്റെ നിക്ഷേപം പിൻവലിക്കാന്ബുദ്ധിമുട്ടാണോ?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പണം തിരികെ ലഭിക്കില്ലെന്ന ആശങ്കയുണ്ടോ?  സത്യത്തിൽ, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം പണം പിൻവലിക്കാനുള്ള പൂർണമായ സ്വാതന്ത്ര്യമുണ്ട്. ക്ലേശകരമായ റിഡംപ്ഷന്പ്രക്രിയകള്ക്ക് വിധേയരാകേണ്ടി വരും എന്നതിനാല്തങ്ങളുടെ പണം കുടുങ്ങിപ്പോകുമെന്നാണ് പല നിക്ഷേപകരും ഭയക്കുന്നത്. ഒരു മ്യൂച്വൽ ഫണ്ടിൽ നിന്ന് നിങ്ങളുടെ പണം പിൻവലിക്കുന്നത് നിങ്ങളുടെ ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നത് പോലെ തന്നെ എളുപ്പമാണ്. നിങ്ങളുടെ മ്യൂച്വൽ ഫണ്ട് അക്കൗണ്ടില്ലോഗിന്ചെയ്ത് “റിഡീം” ബട്ടൺ ക്ലിക്ക് ചെയ്യുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളു. 

നിങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്വഴിയും ഒരു അഭ്യർത്ഥന സമർപ്പിക്കാം അല്ലെങ്കില്നിങ്ങളുടെ മ്യൂച്വൽ ഫണ്ടിന്റെ ഓഫീസ് സന്ദർശിച്ചു കൊണ്ട് റിഡീം അഭ്യർത്ഥന സമർപ്പിക്കാവുന്നതാണ്. നിങ്ങൾ ഈ അഭ്യർത്ഥന ഓൺലൈനില്സമര്പ്പിച്ചാലും നേരിട്ട് സമര്പ്പിച്ചാലും നിങ്ങൾ നിക്ഷേപിച്ച സ്കീമിന്റെ തരത്തിന് അനുസൃതമായി 3-4 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ രജിസ്ട്രേഡ്ബാങ്ക് അക്കൗണ്ടില്പണം ക്രെഡിറ്റ് ചെയ്യും. ചില ഓവർനൈറ്റ് അല്ലെങ്കിൽ ലിക്വിഡ് ഫണ്ടുകളുടെ കാര്യത്തിലാണെങ്കില്, ചില എഎംസികൾ 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്ക്ക് ഉടനടി തന്നെ റിഡംപ്ഷന്സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് അപേക്ഷിച്ച അതേ ദിവസം തന്നെ നിങ്ങള്ക്ക് പണം പിന്വലിക്കാൻ കഴിയും എന്നര്ത്ഥം. ഈ ഫണ്ടുകൾ കുറച്ച് ദിവസങ്ങളോ ആഴ്ചകളോ അധികമായ പണം നിക്ഷേപിക്കാന്ഉദ്ദേശിച്ചുള്ളതായതിനാൽ, ഉടനടിയുള്ള റിഡംപ്ഷന്സൗകര്യം, നിങ്ങളുടെ പണത്തില്നിന്ന് അല്പം വരുമാനം നേടാൻ വഴിയൊരുക്കുന്നതിനോടൊപ്പം തന്നെ പണത്തിന്റെ അടിയന്തരമായ ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും. എന്നിരുന്നാലും, റിഡംപ്ഷനുകള്ക്ക് ബാധകമായ എക്സിറ്റ് ലോഡുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍