നിക്ഷേപം ആരംഭിച്ചു കഴിഞ്ഞ ശേഷം നിക്ഷേപ കാലയളവ് എനിക്ക് മാറ്റാന്‍ കഴിയുമോ?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

SIP യിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ധാരാളം ഫ്ലെക്സിബിലിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുകയും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന കാലയളവും നിക്ഷേപ ആവൃത്തിയും (പ്രതിവാരം, പ്രതിമാസം, ത്രൈമാസികം)  

എല്ലാം നിക്ഷേപകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും. പക്ഷേ നിങ്ങള്‍ ഒരു SIP ആരംഭിച്ചു കഴിഞ്ഞാല്‍, നിങ്ങളുടെ SIP കാലയളവ് അവസാനിക്കുന്നതു വരെ ആരംഭത്തില്‍ തെരഞ്ഞെടുത്ത ചോയിസുകള്‍ പാലിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണോ?  

ഇല്ല എന്നാണ് ഉത്തരം. ഉദാഹരണത്തിന്, ഒരു ഫണ്ടില്‍ 7 വര്‍ഷക്കാലത്തേക്ക് 5000 രൂപയുടെ ഒരു പ്രതിമാസ SIP നിങ്ങള്‍ ആരംഭിച്ചു എന്ന് വയ്ക്കുക. നിങ്ങളുടെ ഇഷ്ടപ്രകാരം അതിന്‍റെ കാലയളവ് കൂട്ടാനും കുറയ്ക്കാനും നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസൃതമായി SIP ഗഡു വലുതാക്കാനും ചെറുതാക്കാനും ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഒന്നാണ് SIP. ഈ ഫ്ലെക്സിബിള്‍ ഫീച്ചറുകളാണ് ഇതിനെ മറ്റുള്ളവയെ അപേക്ഷിച്ച് സങ്കീര്‍ണതകള്‍ ഇല്ലാത്തതും അങ്ങേയറ്റം ലിക്വിഡും ആയ നിക്ഷേപ ഓപ്ഷന്‍ ആക്കി മാറ്റുന്നത്.

SIPകള്‍ ഓരോ കാലഘട്ടത്തിലും പുതുക്കുകയും ദീര്‍ഘിപ്പിക്കുകയും ചെയ്ത് ബുദ്ധിമുട്ടുന്നതിനു പകരം, നിങ്ങള്‍ക്ക് നിരന്തരമായ SIP തെരഞ്ഞെടുക്കുകയും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതു വരെ തടസ്സമില്ലാതെ തുടരുകയും ചെയ്യാം. നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ നിങ്ങളുടെ SIP തല്‍ക്കാലം നിര്‍ത്തിവയ്ക്കാനുള്ള സൗകര്യവും ഉണ്ട്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിങ്ങളുടെ SIP അവസാനിപ്പിക്കാനോ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനോ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍, അടുത്ത SIP അടയ്ക്കേണ്ട തീയതിക്ക് 30 ദിവസം മുമ്പെങ്കിലും ഒരു അപേക്ഷ അയക്കണം.
 

443
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍