മ്യൂച്വൽ ഫണ്ട് പ്രകടനത്തിന് ഒരു ഡാഷ്ബോർഡ് ഉണ്ടോ?

Video
Check SCHEME Performance

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്ക് എത്ര റിട്ടേണ്ലഭിക്കുമെന്ന ചോദ്യം സ്വാഭാവികമാണ്. ഫിക്സഡ് ഡിപ്പോസിറ്റുകൾക്കും മറ്റ് പരമ്പരാഗത സേവിംഗ് സ്കീമുകൾക്കും ഉത്തരം പ്രത്യക്ഷമായിരിക്കുമ്പോള്, മ്യൂച്വൽ ഫണ്ടുകളുടെ കാര്യം അങ്ങനെയല്ല. പരമ്പരാഗത സേവിംഗ്സ് ഉൽപ്പന്നങ്ങൾനമുക്ക് പരിചിതമായ ഒരു ഉറപ്പായ റിട്ടേണ്നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ തന്നെ തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കാന്ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും തെരഞ്ഞെടുക്കുന്നത് തീരുമാനിക്കാന്എളുപ്പമാണ്. എന്നാൽ മ്യൂച്വൽ ഫണ്ടുകളില്, തെരഞ്ഞെടുക്കാന്നൂറുകണക്കിന് സ്കീമുകള്ഉള്ളതിനാല്അവ  എല്ലാമായും പരിചിതമാകാൻ സാധ്യമല്ലാത്ത വിധം സങ്കീർണ്ണമാണെന്ന് തോന്നാം.

ഇവിടെയാണ് ഒരു ഫണ്ട് പ്രകടനത്തിന്റെ ഡാഷ്ബോർഡ് ഉപയോഗപ്രദമാകുന്നത്. ഒരു ഫണ്ട് പ്രകടന ഡാഷ്ബോർഡ് എന്നത് എല്ലാ ഫണ്ടുകളുടെയും റിപ്പോർട്ട് കാർഡ് പോലെയാണ്. ഓരോന്നിന്റെയും ബെഞ്ച്മാർക്കുകൾ, ഏറ്റവും പുതിയ എന്എവി, ദൈനംദിന എയുഎം എന്നിവ കൊണ്ട് അവയുടെ മുൻകാല പ്രകടനം നിങ്ങൾക്ക് ഒരിടത്ത് നിന്നു തന്നെ കാണാൻ കഴിയും. പ്രകടനങ്ങള്താരതമ്യം ചെയ്തു കൊണ്ട് ഡാഷ്ബോർഡിന് നിങ്ങളുടെ ജോലി എളുപ്പമാക്കാൻ കഴിയുമെങ്കിലും അതായിരിക്കരുത് മ്യൂച്വല്ഫണ്ട് തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ ഏക അടിസ്ഥാനം. നിങ്ങള്ക്ക് നിക്ഷേപിക്കാന്ശരിയായ ഫണ്ട് തെരഞ്ഞെടുക്കുന്നതിന്, ഫണ്ടിന്റെ തരം, ഫണ്ടിന്റെ നിക്ഷേപ ലക്ഷ്യം, അതിന്റെ റിസ്ക് ലെവൽ, നിങ്ങളുടെ നഷ്ട സഹന ശേഷി, നിക്ഷേപ ലക്ഷ്യങ്ങൾ എന്നിവയുടെ അനുയോജ്യത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

എന്നിരുന്നാലും, അടുത്ത തവണ നിങ്ങൾ ഫണ്ട് പ്രകടനങ്ങൾ താരതമ്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, www.mutualfundssahihai.com സന്ദർശിച്ച് എല്ലാ ഫണ്ടുകളുടെയും ട്രാക്ക് റെക്കോർഡ് ഒറ്റയടിക്ക് കാണാന്‘മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ പ്രകടനം അറിയുക’ ക്ലിക്ക് ചെയ്താല്മതി.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍