എന്തൊക്കെയാണ് ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ?

എന്തൊക്കെയാണ് ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

വർഷങ്ങളായി, ഫിക്സഡ് ഡിപ്പോസിറ്റുകള്‍, പിപിഎഫ്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ എന്നിങ്ങനെയുള്ള പരമ്പരാഗത സേവിംഗ്സ് ഉൽപന്നങ്ങളിൽ നിന്ന്, മികച്ച നികുതി ലാഭം നല്‍കുന്ന വരുമാനം തേടി നിക്ഷേപകർ ഡെറ്റ് ഫണ്ടുകളിലേക്ക് മാറാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, റിട്ടേണുകളിലെ അനിശ്ചിതത്വവും മുതല്‍ നഷ്‌ടപ്പെടാനുള്ള സാധ്യതയുമാണ് ഈ മാറ്റത്തില്‍ അവരെ വലിയ തോതില്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. എഫ്എംപികൾ അടക്കമുള്ള മറ്റ് ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച്, ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ (ടിഎംഎഫ്) നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന പാസീവ് ഡെറ്റ് ഫണ്ടുകളാണ്.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളുടെ നേട്ടങ്ങളിലേക്ക് പോകുന്നതിനു മുമ്പ്, ഡെറ്റ് ഫണ്ടുകളുടെ ഈ വിഭാഗത്തിന്‍റെ തനത് സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം. ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾക്ക് ഒരു നിശ്ചിത മെച്യൂരിറ്റി തീയതി ഉണ്ടായിരിക്കും. അതിന്റെ പോർട്ട്ഫോളിയോയിലെ ബോണ്ടുകളുടെ കാലാവധി ഈ മെച്യൂരിറ്റി തീയതിയുമായാണ് അനുരൂപപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ, കാലം പുരോഗമിക്കുന്നതിനനുസരിച്ച് ഫണ്ടിന്റെ കാലയളവ് അല്ലെങ്കില്‍ മെച്യൂരിറ്റി സമയം കുറഞ്ഞു കൊണ്ടേയിരിക്കും. അതുപോലെ തന്നെ, പോർട്ട്ഫോളിയോയിലെ എല്ലാ ബോണ്ടുകളും മെച്യൂരിറ്റി വരെ നിലനിര്‍ത്തുകയും ചെയ്യും.

ടിഎംഎഫുകളുടെ ആദ്യത്തേതും എടുത്തു പറയേണ്ടതുമായ നേട്ടം അവ പലിശ നിരക്കിലെ മാറ്റങ്ങള്‍ക്ക് ആനുപാതികമായി പ്രതിരോധം ആര്‍ജിക്കും എന്നതാണ്. പോർട്ട്‌ഫോളിയോ മെച്യൂരിറ്റി വരെ നിലനിർത്തിയിരിക്കുന്നതിനാലും കാലയളവ് കുറഞ്ഞു വരുന്നതിനാലും, കാലങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പലിശ നിരക്കിലെ മാറ്റങ്ങള്‍ ഇവയെ അത്ര കണ്ട് ബാധിക്കില്ല. രണ്ടാമതായി, മെച്യൂരിറ്റി വരെ ബോണ്ടുകളുടെ പോർട്ട്‌ഫോളിയോ നിലനിര്‍ത്തുന്നതിനാല്‍, മറ്റ് ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച് ടിഎംഎഫിന്‍റെ റിട്ടേൺ കൂടുതൽ വ്യക്തമായി കാണാൻ കഴിയും. ഇത് ഫണ്ടിന്റെ യീൽഡ്-ടു-മെച്യൂരിറ്റിക്ക് (വൈടിഎം) അനുസൃതമായി ഏത് സമയത്തും റിട്ടേൺ പ്രതീക്ഷകൾ നിലനിർത്തും. മൂന്നാമതായി, ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഫണ്ടുകൾ പാസീവ് ആയതിനാൽ, അവയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ബോണ്ട് സൂചികയുടെ സങ്കലനത്തെ അടിസ്ഥാനമാക്കിയാണ് അവയിലെ ഫണ്ടുകൾ വിന്യസിക്കുന്നത്. അതിനാൽ തന്നെ ഈ ഫണ്ടുകളുടെ പോർട്ട്‌ഫോളിയോ ഇന്ത്യയിലെ മിക്ക ബോണ്ട് സൂചികകളും ഉൾക്കൊള്ളുന്ന സർക്കാർ സെക്യൂരിറ്റികളിലാണ് വൻതോതിൽ നിക്ഷേപിക്കപ്പെടുന്നത്. നിലവിൽ ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ സർക്കാർ ബോണ്ടുകൾ, പിഎസ്യു ബോണ്ടുകള്‍, സംസ്ഥാന വികസന വായ്പകൾ എന്നിവയിൽ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ട്. ഇത് മറ്റ് ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച് ടിഎംഎഫുകളുടെ ഡീഫോൾട്ട് റിസ്കും ക്രെഡിറ്റ് റിസ്കും കുറയ്ക്കും.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ ഓപ്പൺ-എൻഡഡും ഇൻഡെക്സ് ഫണ്ടുകളോ ഇടിഎഫുകളോ ആയി ലഭ്യമാകുന്നതും ആയതിനാല്‍, പ്രത്യേകിച്ച്, പതിവായി ട്രേഡ് ചെയ്യപ്പെടാത്ത എഫ്എംപികളെ അപേക്ഷിച്ച് അവ മികച്ച ലിക്വിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. അതുപോലെ തന്നെ, മെച്യൂരിറ്റി പ്രൊഫൈലിന്‍റെ കാര്യത്തിൽ അവ കൂടുതൽ വഴക്കവും വാഗ്ദാനം ചെയ്യുന്നുണ്ട്. അതാകട്ടെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപ ആവശ്യങ്ങള്‍ക്ക് അനുസൃതമായ കാലയളവിലേക്കുള്ള ഒരു ഫണ്ട് തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കി നല്‍കുകയും ചെയ്യും. അല്‍പം ദീര്‍ഘമായ കാലം നിക്ഷേപം തുടരാൻ ആഗ്രഹിക്കുകയും സുസ്ഥിരമായ വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്ന നിക്ഷേപകർ ടാർഗെറ്റ് മെച്യൂരിറ്റി ഡെറ്റ് ഇൻഡക്സ് ഫണ്ടോ ടാർഗെറ്റ് മെച്യൂരിറ്റി ഇടിഎഫുകളോ അവരുടെ കോർ ഡെറ്റ് ഫണ്ട് നിക്ഷേപ പോർട്ട്‌ഫോളിയോയില്‍ ചേർക്കാന്‍ തീരുമാനിക്കണം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍