എന്താണ് എഫ്എംപികൾ, ഞാൻ അവയിൽ എന്തിന് നിക്ഷേപിക്കണം?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകൾ (എഫ്എംപി) എന്നത് ഒരു ഫിക്സഡ് മച്യൂരിറ്റി സഹിതമുള്ള ക്ലോസ്-എൻഡഡ് ഡെറ്റ് ഫണ്ടുകളാണ്. ഏതാണ്ട് ഫിക്സഡ് ഡിപ്പോസിറ്റുകള്പോലെ. എങ്കിലും ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് എഫ്എംപികൾ. കാരണം അവ സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സിഡികൾ), കൊമേഴ്സ്യല്പേപ്പറുകൾ (സിപികൾ), മറ്റ് മണി മാർക്കറ്റ് ഇന്സ്ട്രുമെന്റുകള്, കോർപറേറ്റ് ബോണ്ടുകൾ, പ്രമുഖ കമ്പനികളുടെ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡികള്), അല്ലെങ്കിൽ സർക്കാർ സെക്യൂരിറ്റികള്എന്നിങ്ങനെയുള്ള മാര്ക്കറ്റബിള്ഡെറ്റ് സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. സ്കീമിന്റെ കാലയളവിന് അനുസൃതമായി അവ മച്യൂരിറ്റി ആകും. മാത്രമല്ല, ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് വ്യത്യസ്തമായി, എഫ്എംപികൾക്ക് ഉറപ്പായ ഒരു റിട്ടേണ്നിരക്ക് ഇല്ല.

എഫ്എംപികൾ ഫണ്ടിന്റെ കാലയളവിന് അനുസൃതമായി മച്യൂരിറ്റി ആകുന്ന സെക്യൂരിറ്റികള്സഹിതം ക്ലോസ്-എൻഡഡ് ആയതിനാൽ, ഓപ്പൺ-എൻഡഡ് ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച് അവയ്ക്ക് കുറഞ്ഞ ലിക്വിഡിറ്റിയുടെയും പലിശ നിരക്കിന്റെയും റിസ്കും ഉണ്ട്. ഒരു നിശ്ചിത കാലയളവിനും അപ്പുറം നിങ്ങളുടെ പണം നിക്ഷേപിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എഫ്എംപികൾ അനുയോജ്യമായ ഓപ്ഷനാണ്. ഫിക്സഡ് ഡിപ്പോസിറ്റുകളെ അപേക്ഷിച്ച് എഫ്എംപികൾ ഇന്ഡെക്സേഷനിലൂടെ നികുതി-കാര്യക്ഷമമായ വരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്. കാരണം എഫ്എംപികളിൽ നിന്നുള്ള വരുമാനം പണപ്പെരുപ്പത്തിന് അനുസൃതമായി ക്രമീകരിക്കുകയും നികുതി ചുമത്തുകയുമാണ് ചെയ്യുന്നത്. ഇൻഡെക്സേഷൻ നേട്ടങ്ങള്സഹിതം 3 വർഷത്തിനു ശേഷം ഡെറ്റ് ഫണ്ടുകൾക്ക് 20% ദീർഘകാല മൂലധന നേട്ട നികുതി ലഭിക്കുന്നതിനാൽ, അതേ കാലയളവിലെ എഫ്ഡികളെ അപേക്ഷിച്ച് മൂന്ന് വർഷത്തെ എഫ്എംപികൾ പണം ലാഭം നല്കുന്നതാണ്.  

അടുത്ത മൂന്ന് മുതൽ അഞ്ച് വരെ വര്ഷത്തില്നിങ്ങൾ പദ്ധതിയിടുന്ന അവധിക്കാലം, കുട്ടികളുടെ കോളേജ് പ്രവേശനം അല്ലെങ്കിൽ ഭവന വായ്പയുടെ ഡൌണ്പേയ്മെന്റ് എന്നിങ്ങനെയുള്ളവയ്ക്ക് അല്പം പണം നീക്കിവയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ, നിങ്ങളുടെ ലക്ഷ്യത്തിന്റെ കാലയളവിനോടടുത്ത് മച്യൂരിറ്റിയാകുന്ന ഒരു എഫ്എംപിയിൽ നിങ്ങള്ക്ക് പണം നിക്ഷേപിക്കാം. നിങ്ങൾക്ക് ഒരു ലക്ഷ്യമില്ലാതിരിക്കുകയും നിങ്ങളുടെ സമ്പാദ്യം അനാവശ്യമായി ചെലവഴിഞ്ഞു പോകുമെന്ന് ഭയപ്പെടുകയുമാണെങ്കിൽ, എഫ്എംപികൾക്ക് ഒരു മാസം മുതൽ അഞ്ച് വർഷം വരെയുള്ള മച്യൂരിറ്റി കാലയളവുകള്ഉള്ളതിനാൽ അല്പകാലത്തേക്കായാലും നിങ്ങളുടെ സമ്പാദ്യം നിങ്ങൾക്ക് എഫ്എംപികളിൽ നിക്ഷേപിക്കാം. 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍