മ്യൂച്വൽ ഫണ്ട് ഡിവിഡന്‍റ് എന്നാല്‍ എന്താണ്?

മ്യൂച്വൽ ഫണ്ട് ഡിവിഡന്‍റ് എന്നാല്‍ എന്താണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഡിവിഡന്‍റ് എന്നാല്‍ ഒരു സ്റ്റോക്കില്‍ അല്ലെങ്കില്‍ ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള വരുമാനത്തിന്‍റെ വിതരണമാണ്.  മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ ഫണ്ടിന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ള സെക്യൂരിറ്റികള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭമാണ് ഡിവിഡന്‍റുകള്‍ ആയി വിതരണം ചെയ്യുന്നത്.

റെഗുലേഷന്‍ പ്രകാരം പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ള സെക്യൂരിറ്റികള്‍ വില്‍ക്കുമ്പോള്‍ ലാഭം നേടുകയാണെങ്കില്‍ ഒരു ഫണ്ടില്‍ നിന്ന് ഡിവിഡന്‍റുകള്‍ പ്രഖ്യാപിക്കാന്‍ കഴിയും. അല്ലെങ്കില്‍ പലിശയുടെയോ ഡിവിഡന്‍റുകളുടെയോ രൂപത്തിലുള്ള നിലവിലുള്ള വരുമാനം പ്രഖ്യാപിക്കും.  ഒരു ഡിവിഡന്‍റ് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം ലാഭങ്ങള്‍ ട്രസ്റ്റികളുടെ വിവേചനാധികാരത്തില്‍ ഒരു ഡിവിഡന്‍റ് ഇക്വിലൈസേഷന്‍ റിസര്‍വിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.

ഡിവിഡന്റുകൾ സ്കീമിന്റെ മുഖവിലയുടെ (FV) ശതമാനമായാണ് പ്രഖ്യാപിക്കുന്നത്, NAV-യുടെ അല്ല. ഒരു യൂണിറ്റിന്റെ FV 10 രൂപയും ഡിവിഡന്റ് നിരക്ക് 20%-ഉം ആണെങ്കിൽ, ഡിവിഡന്റ് ഓപ്ഷനിലെ ഓരോ നിക്ഷേപകനും ലാഭവിഹിതമായി 2 രൂപ ലഭിക്കും. എന്നിരുന്നാലും, ഡിവിഡന്റ് പ്രഖ്യാപനത്തിന് ശേഷം സ്കീമിന്റെ NAV-യിൽ തത്തുല്യമായ തുകയുടെ വീഴ്ച ഉണ്ടാകും. ഗ്രോത്ത് ഓപ്ഷനിലെ നിക്ഷേപകർക്ക് ഡിവിഡന്റിന് അർഹതയില്ല, ഇതിൽ, സ്കീമിൽ നിന്നുള്ള ലാഭം വീണ്ടും സ്കീമിലേക്ക് തന്നെ നിക്ഷേപിക്കപ്പെടുന്നു. അങ്ങനെ, ഡിവിഡന്റ് ഓപ്ഷനു വിപരീതമായി ഗ്രോത്ത് ഓപ്ഷന്റെ NAV വർദ്ധിക്കുന്നു.

2020 ഏപ്രിൽ 01 മുതൽ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിന്നുള്ള ലാഭവിഹിതത്തിന് നിക്ഷേപകരുടെ പക്കൽ നിന്നും നികുതി ഈടാക്കിത്തുടങ്ങി. ഡിവിഡന്റ് പേഔട്ട് തിരഞ്ഞെടുക്കുന്ന നിക്ഷേപകർ, ഒരു സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന ഏതെങ്കിലും ഡിവിഡന്റ് വരുമാനത്തിന് അവർക്ക് ബാധകമായ ഉയർന്ന ആദായനികുതി നിരക്കിൽ ആദായനികുതി നൽകേണ്ടതാണ്. ഡിവിഡന്റ് റീഇൻവെസ്റ്റ് തിരഞ്ഞെടുക്കുന്ന നിക്ഷേപകർക്ക്, അവരുടെ ഫോളിയോയിൽ അനുവദിച്ചിട്ടുള്ള അധിക യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ ലാഭം ലഭിക്കുന്നതിനാൽ, അവരുടെ നികുതിയിൽ ഇതിന് യാതൊരു സ്വാധീനവും ഉണ്ടായിരിക്കില്ല.

 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍