ഡിവിഡന്‍റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് എന്നാല്‍ എന്താണ്?

Video

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

സ്കീമിന്റെ പോർട്ട്ഫോളിയോയുമായി ബന്ധപ്പെട്ട നിക്ഷേപ പ്രവർത്തനങ്ങളിൽ നിന്ന് മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉണ്ടാക്കുന്ന ലാഭത്തിൽ നിന്നാണ് ഡിവിഡന്റ് നൽകുന്നത്, ഇത് ട്രസ്റ്റിയുടെ വിവേചനാധികാരത്തിലായിരിക്കും. വിപണി വീഴുമ്പോൾ സ്കീം നഷ്ടമുണ്ടാക്കുകയാണെങ്കിൽ, ഡിവിഡന്റ് പേഔട്ട് പ്രഖ്യാപനം ഉപേക്ഷിക്കാൻ ട്രസ്റ്റികൾ തീരുമാനിച്ചേക്കാം. ലാഭവിഹിതം ഒരു ലാഭമോ വരുമാനമോ ആയതിനാൽ, അത് നികുതി അടയ്ക്കേണ്ട ഒന്നായി കണക്കാക്കുകയും ലാഭവിഹിതത്തിന് ബാധകമായ നികുതിയെ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) എന്ന് വിളിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ ഡിവിഡന്റുകൾ ടാക്സബിൾ അറ്റ് സോഴ്സ് ആയിരുന്നു, അതായത് നിക്ഷേപകർക്ക് നൽകുന്നതിനു മുമ്പ് സ്കീം തന്നെ ഡിഡിടി നൽകേണ്ടിയിരുന്നു. ഇത് ഡിവിഡന്റ് പേഔട്ടിൽ കുറവുവരുത്തുമെങ്കിലുംനിക്ഷേപകരുടെ കയ്യിലെത്തുമ്പോൾ അത് നികുതി രഹിതമായിരുന്നു.

2020 ഏപ്രിൽ 01 മുതൽ ഡിഡിടി നിർത്തലാക്കുകയും മ്യൂച്വൽ ഫണ്ട് ഡിവിഡന്റുകൾക്ക് നിക്ഷേപകർ നികുതി അടയ്ക്കേണ്ടതായി വരികയും ചെയ്തു. ഇപ്പോൾ ഡിവിഡന്റ് വരുമാനം മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനമായി കണക്കാക്കുകയും നിക്ഷേപകർ അവരുടെ വ്യക്തിഗത നികുതി സ്ലാബുകൾ അനുസരിച്ച് അതിന് നികുതി അടയ്ക്കുകയും വേണം. അതിനാൽ, മുൻകാല ഡിഡിടി നികുതിക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ മ്യൂച്വൽ ഫണ്ട് ഡിവിഡന്റ് ടാക്സ് വഴിയുള്ള നേട്ടവും നഷ്ടവും നിക്ഷേപകന്റെ നികുതി സ്ലാബിനെ ആശ്രയിച്ചിരിക്കും.

നേരത്തെ, എല്ലാ നിക്ഷേപകർക്കും ഡിവിഡന്റ് പേഔട്ട് ലഭിച്ചിരുന്നത് സ്കീം ഒരു ഏകീകൃത ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നിരക്ക് കുറച്ചതിന് ശേഷമായിരുന്നു. ഡിഡിടി എല്ലാ നിക്ഷേപകരിലും ഒരേപോലെയുള്ള പ്രഭാവമായിരുന്നു ചെലുത്തിയിരുന്നത്, കാരണം സ്കീമിന്റെ തരം അനുസരിച്ച് ഒരു ഏകീകൃത നികുതി നിരക്ക് ബാധകമാക്കിക്കൊണ്ട് സ്കീമിന്റെ ഡിസ്ട്രിബ്യൂട്ടബിൾ സർപ്ലസ് കുറച്ചിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾക്ക് ആനുപാതികമായി ലാഭവിഹിതം ലഭിക്കുമ്പോൾ, ഉയർന്ന നികുതി സ്ലാബിലുള്ള ഒരു നിക്ഷേപകൻ കുറഞ്ഞ നികുതി ബ്രാക്കറ്റിലുള്ള ഒരാളുമായി താരതമ്യപ്പെടുത്തുമ്പോൾ, ലഭിക്കുന്ന ലാഭവിഹിതത്തിന് ഉയർന്ന നികുതി അടയ്ക്കേണ്ടി വരും.

ഡിഡിടി നീക്കംചെയ്തത് ഒരു സ്കീമിന് കീഴിൽ ഗ്രോത്ത് ഓപ്ഷനും ഡിവിഡന്റ് ഓപ്ഷനും സുഗമമായി പ്രവർത്തിക്കാനുള്ള ഒരു തട്ടകം ഒരുക്കിയിരിക്കുന്നു. അതിനാൽ നിക്ഷേപകർ ഇപ്പോൾ, തങ്ങൾക്ക് ബാധകമായ ഫലപ്രദമായ നികുതി നിരക്കിന്റെയും (സെസും സർചാർജും ഉൾപ്പെടെ) ഡിവിഡന്റ് വരുമാനത്തിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കണം ഒരു ഡിവിഡന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന്റെ പ്രയോജനങ്ങൾ കണക്കാക്കേണ്ടത്.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍