എന്തുകൊണ്ടാണ് സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം സുപ്രധാനമായിരിക്കുന്നത്?

എന്തുകൊണ്ടാണ് സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം സുപ്രധാനമായിരിക്കുന്നത്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ ധാരാളം വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? ഓരോ സ്ത്രീക്കും ഇത് വ്യത്യസ്തമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ജോലിയുള്ള ഒരു സ്ത്രീയെ സംബന്ധിച്ച്, സ്വന്തമായി സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയാക്കുന്നതോ സാമ്പത്തികമായി അതിജീവിക്കാന്‍ സഹായിക്കുന്നതോ ആകാം അത്. ഗൃഹസ്ഥയായ ഒരു സ്ത്രീയെ സംബന്ധിച്ച്, ആവശ്യമുള്ളപ്പോഴെല്ലാം പണം ചെലവഴിക്കാൻ പ്രാപ്തയാക്കുന്നതോ അടിയന്തര ഘട്ടങ്ങളിൽ അതിജീവിക്കാന്‍ സഹായിക്കുന്നതോ ആകാം അത്. 

അടിസ്ഥാന തലത്തിൽ, സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് കൂടുതൽ സുരക്ഷിതത്വ ബോധവും ബഹുമാനവും നൽകും, അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എന്തുതന്നെയായാലും. ഇതിന്‍റെ ഫലം സ്ത്രീകളിൽ മാത്രമല്ല അവരുടെ കുടുംബങ്ങളിലും സമൂഹത്തിലും രാജ്യത്തിലും സ്വാഭാവികമായും പ്രതിഫലിക്കുകയും ചെയ്യും. സാമ്പത്തികമായി കൂടുതൽ സ്വതന്ത്രരായ സ്ത്രീകൾ എന്നാല്‍ കൂടുതൽ ആരോഗ്യകരവും സുരക്ഷിതവും പക്ഷപാതരഹിതവും ആയ പുരോഗമനാത്മകമായ സമൂഹം എന്നാണ് അര്‍ത്ഥം. സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾ അവരുടെ കുട്ടികൾക്ക് മാതൃകയാകുകയും നമ്മുടെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ലിംഗ പക്ഷപാതിത്വത്തെ പിഴുതെറിയാൻ സഹായിക്കുകയും ചെയ്യും. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്ത്രീകൾ കടന്നു വന്ന എല്ലാ പോരാട്ടങ്ങൾക്കും ശേഷം വിശ്രമകരമായ വിരമിക്കല്‍ ജീവിതം നേരത്തേ ആസ്വദിക്കാന്‍ അവരെ സഹായിക്കും. 

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം അത്ര പ്രധാനപ്പെട്ടതാണെങ്കിൽ, കുടുംബത്തിന്‍റെയും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഇടപെടലുകള്‍ക്കു മുമ്പുതന്നെ സ്ത്രീകൾക്ക് സ്വയം അത് എങ്ങനെ ആര്‍ജിക്കാന്‍ കഴിയും? ഒരു സ്ത്രീയുടെ സാമ്പത്തിക വരുമാന ശേഷിയും വിദ്യാഭ്യാസ പശ്ചാത്തലവും എന്തു തന്നെയും ആയിക്കൊള്ളട്ടെ, അവള്‍ അച്ചടക്കമുള്ള ഒരു നിക്ഷേപകയായിരിക്കണം എന്നതാണ് അതിനുള്ള ലളിതമായ ഉത്തരം. സാമ്പത്തിക ശേഷിയും വിദ്യാഭ്യാസ പശ്ചാത്തലവും എന്തു തന്നെയായാലും, ഒരാളുടെ വരുമാനത്തിന്റെ ഒരു ഭാഗം കാലാനുസൃതമായി അച്ചടക്കത്തോടെ ശരിയായ സ്ഥലത്ത് സൂക്ഷിക്കുകയും വിവേകപൂർവം നിക്ഷേപിക്കുകയും ചെയ്തില്ലെങ്കിൽ, തൊഴിൽ നഷ്ടപ്പെടുകയോ മെഡിക്കൽ ചെലവുകൾ ഉണ്ടാവുകയോ അടിയന്തര സാഹചര്യങ്ങൾ നേരിടുകയോ എന്തിന് കുടുംബത്തിലെ ഒരു വരുമാന ദാതാവ് നഷ്ടപ്പെടുകയോ ചെയ്താല്‍ അവ നേരിടാൻ ഒരാൾ എപ്പോഴും തയ്യാറായിരിക്കണം എന്നില്ല. 

ഇന്ന്, സ്ത്രീകൾ വിവിധ പദവികളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ജോലിയുള്ള എല്ലാ സ്ത്രീകളും സാമ്പത്തികമായി സ്വതന്ത്രരല്ല. നിക്ഷേപം നടത്തുന്ന കാര്യത്തില്‍, ജോലിയുള്ള മിക്ക സ്ത്രീകളും ഇപ്പോഴും കുടുംബത്തിലെ പുരുഷന്മാരെത്തന്നെയാണ് ആശ്രയിക്കുന്നത്. അതുപോലെ തന്നെ, അവർ വേണ്ടത്ര പണം നിക്ഷേപിക്കുന്നുമുണ്ടാകില്ല. ഇനി നിക്ഷേപിച്ചാല്‍ തന്നെ, അത് സമർത്ഥമായ രീതിയിലും ആയിരിക്കില്ല, അതായത് പണപ്പെരുപ്പത്തെ മറികടക്കാൻ അത് പര്യാപ്തമായിരിക്കില്ല എന്നര്‍ത്ഥം. ഇവിടെയാണ് സ്ത്രീകൾ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനിലൂടെ (എസ്‌ഐ‌പി) ദീർഘകാലം അച്ചടക്കത്തോടെ നിക്ഷേപിക്കാനുള്ള മാര്‍ഗം ഒരുക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ ആശ്രയിക്കാൻ പഠിക്കേണ്ടത്. ഒരു സ്ത്രീയുടെ വരുമാനം എത്ര തന്നെ ചെറുതായാലും, മാസം തോറും 500 രൂപ മാറ്റിവച്ചു കൊണ്ടു പോലും സാമ്പത്തിക സ്വാതന്ത്ര്യത്തെ പുണരാന്‍ സഹായിക്കുന്ന പ്രതിമാസ എസ്‌ഐ‌പിയിലൂടെ അവള്‍ക്ക് നിക്ഷേപിച്ചു തുടങ്ങാം. അത്തരത്തില്‍ ഓരോ സ്ത്രീയും മുന്നിട്ടിറങ്ങിയാലേ മ്യൂച്വൽ ഫണ്ട് നിക്ഷേപം ലളിതവും കൈവരിക്കാനാകുന്നതും ആണെന്ന് എല്ലാ സ്ത്രീകൾക്കും ബോധ്യമാകുകയുള്ളൂ. 

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍