എങ്ങനെയാണ് ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ എഫ്എംപികളിൽ നിന്ന് വ്യത്യസ്തമാകുന്നത്?

എങ്ങനെയാണ് ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ എഫ്എംപികളിൽ നിന്ന് വ്യത്യസ്തമാകുന്നത്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

പലിശ നിരക്ക് റിസ്ക്, ക്രെഡിറ്റ് റിസ്ക് എന്നിങ്ങനെ പ്രാഥമികമായും രണ്ട് നഷ്ടസാധ്യതകളാണ് ഡെറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ഉള്ളത്. ദീർഘകാലാടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ക്രെഡിറ്റ് റിസ്ക്‌ നന്നായി അഭിമുഖീകരിക്കുമെങ്കിലും, അവയ്ക്ക് പലിശ നിരക്കിന്റെ നഷ്ടസാധ്യത കൂടുതലാണ്. മറുവശത്ത്, ഹ്രസ്വകാല ഫണ്ടുകള്‍ അഥവാ ലിക്വിഡ് ഫണ്ടുകള്‍ പലിശ നിരക്കിന്‍റെ നഷ്ടസാധ്യത മികച്ച രീതിയില്‍ മാനേജ് ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും അവയ്ക്ക് ക്രെഡിറ്റ് ക്വാളിറ്റി പ്രശ്‌നം ഉണ്ട്.

എഫ്എംപികൾക്കും ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾക്കും ഫിക്സഡ് മെച്യൂരിറ്റി കാലയളവുകളാണുള്ളത്. അതിനാൽ തന്നെ വാങ്ങുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രത്തിലൂടെ പലിശ നിരക്കിന്‍റെ റിസ്ക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാം. എന്നിരുന്നാലും, ചില നിശ്ചിത കാര്യങ്ങളില്‍ ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ എഫ്എംപികളേക്കാളും ചില കാര്യങ്ങളില്‍ മികച്ചു നിൽക്കുന്നു. പലിശ നിരക്കിന്‍റെ നഷ്ടസാധ്യത അഭിമുഖീകരിക്കുന്നതിനു പുറമേ, എഫ്എംപികളെ അപേക്ഷിച്ച് ക്രെഡിറ്റ് റിസ്‌കും അവ മികവോടെ കൈകാര്യം ചെയ്യും. കാരണം, അവയുടെ പോര്‍ട്ട്ഫോളിയോയില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, സംസ്ഥാന വികസന വായ്പകള്‍, AAA റേറ്റിങ്ങിലുള്ള പിഎസ്യു ബോണ്ടുകള്‍ എന്നിവയാണ് അടങ്ങിയിരിക്കുന്നത്.

എഫ്എംപികൾ ക്ലോസ്-എൻഡഡ് ഫണ്ടുകളും എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തവയും ആണെങ്കില്‍ പോലും ട്രാന്‍സാക്ഷന്‍ വോള്യങ്ങൾ കുറവായതിനാല്‍ അവ മെച്ചപ്പെട്ട ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഫണ്ടുകൾ തരത്തില്‍ ഓപ്പൺ-എൻഡഡ് ആയതിനാൽ മികച്ച ലിക്വിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ മൂന്ന് വ്യത്യസ്ത ഫോർമാറ്റുകളിലും ലഭ്യമാണ്. അതായത് ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഇൻഡക്സ് ഫണ്ടുകൾ, ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഇടിഎഫുകൾ എന്നിങ്ങനെ. അതിലൂടെ, ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ ഫണ്ടിന്റെ ഘടനയുടെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് കൂടുതൽ ചോയ്സ് ആണ് വാഗ്ദാനം ചെയ്യുന്നത്.

തരത്തില്‍ പാസീവ് ആയതിനാൽ, പോർട്ട്ഫോളിയോ ഫണ്ട് മാനേജർ രൂപപ്പെടുത്തേണ്ടി വരുന്ന എഫ്എംപികളെ അപേക്ഷിച്ച് ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾക്ക് ചെലവ് അനുപാതം കുറവായിരിക്കും. ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ 3-10 വർഷം വരെയുള്ള മെച്യൂരിറ്റിയുടെ ഗംഭീരമായ ചോയിസും വാഗ്ദാനം ചെയ്യുന്നുണ്ട്. കാരണം മിക്ക എഫ്എംപികളും പൊതുവില്‍ 1-3 വർഷ ശ്രേണിയില്‍ ഉള്ളവയാണ്. അതിനാൽ ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങളുള്ള നിക്ഷേപകർക്ക് എഫ്എംപികൾ അനുയോജ്യമായേക്കില്ല.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളെ അപേക്ഷിച്ച് എഫ്എംപികൾ ഒരു കാര്യത്തിലാണ് സ്കോർ ചെയ്യുന്നത്, കാരണം അവ ക്ലോസ് എന്‍ഡഡ് ആണ് എന്നതു തന്നെ. ഇത് അവയുടെ ലിക്വിഡിറ്റി പരിമിതപ്പെടുത്തുമ്പോൾ, ഫണ്ട് മെച്യൂര്‍ ആകുന്നതു വരെ നിക്ഷേപം തുടരാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയും അങ്ങനെ പലിശ നിരക്കിന്‍റെ നഷ്ടസാധ്യതയിൽ നിന്ന് അവരെ സുരക്ഷിതരാക്കുകയും ചെയ്യും. ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ ഓപ്പൺ-എൻഡഡ് ആയതിനാൽ, മെച്യൂരിറ്റി കാലയളവു വരെ നിക്ഷേപം തുടരുക എന്ന ലക്ഷ്യമില്ലാതെ അവയിൽ നിക്ഷേപിക്കാം എന്ന് ചിന്തിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്‌താല്‍, മെച്യൂരിറ്റി കാലയളവു വരെ തുടരുന്നതിനായി വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ വരുമാനവും പലിശ നിരക്കിന്റെ നഷ്ടസാധ്യതയില്‍ നിന്നുള്ള പരിരക്ഷയും നഷ്ടമാകും. അതിനാൽ ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ, ഫണ്ടിന്റെ മെച്യൂരിറ്റി തീയതി വരെ തുടരാനും മുഴുവൻ ലക്ഷ്യകാലയളവും ഫണ്ടിന്റെ മെച്യൂരിറ്റി തീയതിയുമായി പൊരുത്തപ്പെടുത്താനും കഴിയുന്ന നിക്ഷേപകർക്ക് മാത്രമേ അനുയോജ്യമാകൂ.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍