നിലവില്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ഡിവിഡന്റുകള്‍ക്ക് നികുതി ചുമത്തിയിട്ടില്ല. തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള ഡിവിഡന്റിന്മേല് നിക്ഷേപകര്‍ ആദായ നികുതി നല്‍കേണ്ടതില്ല. നെറ്റ് ഡിസ്ട്രിബ്യൂട്ടബിള്‍ സര്‍പ്ലസ് കണക്കാക്കാന്‍ ഫണ്ടിന്റെ ഡിസ്ട്രിബ്യൂട്ടബിള്‍ സര്‍പ്ലസില്‍ (ലാഭം) നിന്ന് ഫണ്ട് ഹൗസ് ഒരു ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് (DDT) കിഴിക്കും. ഈ തുക ഡിവിഡന്റ് ഓപ്ഷന് തെരഞ്ഞെടുത്ത നിക്ഷേപകര്‍ക്ക് ഫണ്ടില്‍ ഉള്ള യൂണിറ്റുകളുടെ അനുപാതത്തില്‍ വിതരണം ചെയ്യുന്നതാണ്.
ഒരു നിക്ഷേപകന് ഡിവിഡന്റ് ഓപ്ഷന് തെരഞ്ഞെടുക്കാതിരിക്കുകയും എന്നാല്‍ ഗ്രോത്ത് ഓപ്ഷന് തെരഞ്ഞെടുക്കുകയും ആണെങ്കില്‍ അവരെ DDT ഒരുവിധത്തിലും ബാധിക്കില്ല. ഈ ചുറ്റുപാടില്‍, ഫണ്ടിലൂടെ ലഭിക്കുന്ന ലാഭം (ഡിസ്റ്റ്രിബ്യൂട്ടബിള് സര്‍പ്ലസ് എന്നും അറിയപ്പെടുന്നു) ഫണ്ടിന്റെ അസെറ്റ് ബേസ് വളര്‍ത്താന്‍ പുനര്‍നിക്ഷേപം നടത്തും. അങ്ങനെ, ഗ്രോത്ത് സ്കീം നിക്ഷേപകര്‍ക്ക് അതേ എണ്ണം യൂണിറ്റുകള്‍ കൈവശം വച്ചിരിക്കുന്ന കാലം വരെ അവരുടെ യൂണിറ്റുകളുടെ NAV വര്‍ധിക്കും. ലഭിച്ച ലാഭം വീണ്ടും ഫണ്ടില്‍ നിക്ഷേപിക്കുന്നതിനാല്‍ ഗ്രോത്ത് ഓപ്ഷന് തെരഞ്ഞെടുത്ത നിക്ഷേപകര്‍ക്ക് ദീര്‍ഘകാലം കോമ്പൗണ്ടിങ്ങിന്റെ ഗുണം നേടാം.
നിക്ഷേപകര്‍ ഡിവിഡന്റ് റീഇന്വെന്സ്റ്റ്മെന്റ് ഓപ്ഷന് തെരഞ്ഞെടുക്കുമ്പോള്‍, ഫണ്ട് പ്രഖ്യാപിക്കുന്ന ഡിവിഡന്റ് പുനര്നിക്ഷേപിക്കപ്പെടും. എന്നാല്‍, ഈ പുനര്നിക്ഷേപിക്കപ്പെട്ട ഡിവിഡന്റ് തുക ഗ്രോത്ത് ഓപ്ഷന് തെരഞ്ഞെടുത്ത നിക്ഷേപകാരുടെ NAV വര്‍ധനയേക്കാള്‍ കുറവായിരിക്കും. കാരണം, എല്ലാ ഡിവിഡന്റുകളും DDT കിഴിച്ച ശേഷം മാത്രമായിരിക്കും പ്രഖ്യാപിക്കുക. നിങ്ങള്‍ ദീര്‍ഘകാല നിക്ഷേപമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഡിവിഡന്റ് റീഇന്വെസ്റ്റ്മെന്റിനു പകരം ഗ്രോത്ത് ഓപ്ഷന് തെരഞ്ഞെടുക്കണം.