ഒരു മ്യൂച്വല്‍ ഫണ്ടിന്‍റെ പ്രകടനത്തെ ബാധിക്കുന്നത് എന്തൊക്കെയാണ്?

ഒരു മ്യൂച്വല്‍ ഫണ്ടിന്‍റെ പ്രകടനത്തെ ബാധിക്കുന്നത് എന്തൊക്കെയാണ്?
മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്ററുകള്‍

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ഓരോ മ്യൂച്വല്‍ ഫണ്ട് സ്കീമിനും ഒരു നിക്ഷേപ ലക്ഷ്യവും ഈ ലക്ഷ്യം കൈവരിക്കാനായി ഫണ്ടിന്‍റെ പ്രകടനം പരമാവധിയാക്കാന്‍ ഉത്തരവാദപ്പെട്ട ഒരു ഫണ്ട് മാനേജരും ഉണ്ടായിരിക്കും.

ഫണ്ട് മാനേജ്മെന്‍റ് ടീം കൈക്കൊള്ളുന്ന തീരുമാനങ്ങളും അതോടൊപ്പം ഇക്വിറ്റി അല്ലെങ്കില്‍ ഡെറ്റ് മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങളും ഈ പ്രകടനത്തെ ബാധിക്കും. പൊതുവില്‍, എല്ലാ ഫണ്ട് മാനേജ്മെന്‍റ് ടീമുകള്‍ക്കും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ള സെക്യൂരിറ്റികള്‍ തെരഞ്ഞെടുക്കാന്‍ ഒരു നടപടിക്രമം ഉണ്ടായിരിക്കും. മാറിമറിയുന്ന വിപണിയുടെ അവസ്ഥകളില്‍ ഈ സെക്യൂരിറ്റികളുടെ പ്രകടനമാണ് സ്കീമുകളുടെ പ്രകടനം നിര്‍ണയിക്കുന്നത്.

വില, ക്വാളിറ്റി, റിസ്ക്‌, ഫിനാന്‍ഷ്യലുകള്‍, ന്യൂസ് ഫ്ലോകള്‍, ഇക്കണോമിക് ഡെവലപ്മെന്‍റുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഫണ്ട് മാനേജ്മെന്‍റ് ടീമുകള്‍ കഴിയുന്നത്ര ശ്രമിക്കും. മികച്ച വൈദഗ്ധ്യവും ശക്തമായ നടപടിക്രമങ്ങളും ഉചിതമായ അനുഭവപരിജ്ഞാനവും ഉള്ള ഒരു ടീം തീര്‍ത്തും തികവോടെയായിരിക്കും പ്രവര്‍ത്തിക്കുക.

എന്നിരുന്നാലും, ഇവയില്‍ ഏറ്റവും പ്രധാനം യഥാര്‍ത്ഥ കാലയളവുകള്‍ കൊണ്ടായിരിക്കണം പ്രകടനങ്ങള്‍ അളക്കേണ്ടത് എന്നതാണ്. അതായത് ഇക്വിറ്റി ഫണ്ടുകളെ ദീര്‍ഘകാലം കൊണ്ടും ഹൈബ്രിഡ് ഫണ്ടുകളെ ഇടക്കാലം കൊണ്ടും ലിക്വിഡ് ഫണ്ടുകളെ വളരെ ഹ്രസ്വമായ കാലം കൊണ്ടുമായിരിക്കണം അളക്കേണ്ടത് എന്നര്‍ത്ഥം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍