മ്യൂച്വൽ ഫണ്ടുകളിൽ നാമനിർദ്ദേശം ചെയ്യുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, അതിനുള്ള പ്രക്രിയയിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?

Video
മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്ററുകള്‍

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

രാജാക്കന്മാർക്ക് അനുയോജ്യനായ ഒരു അവകാശി ഉണ്ടായിരിക്കാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് ചരിത്രപുസ്തകങ്ങളിലും കഥാപുസ്തകങ്ങളിലുമൊക്കെ നാം വായിച്ചിട്ടുണ്ട് രാജാക്കന്മാർ തങ്ങളുടെ രാജ്യം ശരിയായ അവകാശിക്ക് കൈമാറിയതുപോലെ, നിയമപരമായി നടപ്പിലാക്കാൻ കഴിയുന്ന ഒരു വിൽപത്രത്തിലൂടെ നിങ്ങളുടെ ഓരോ സ്വത്തിന്റെയും മേലുള്ള അവകാശിയുടെ പേര് നിർദേശിക്കുന്നത് ഉചിതമാണ്. മിക്ക ആളുകളും ജീവിച്ചിരിക്കുമ്പോൾ ഒരു വിൽപത്രം തയ്യാറാക്കാറില്ല. ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് ആർക്കാകും എന്ന കാര്യത്തിൽ തർക്കമുണ്ടായേക്കാം. ഇവിടെയാണ് നാമനിർദ്ദേശത്തിന് പ്രാധാന്യം കൈവരുന്നത്.

മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ നോമിനേഷൻ എന്നത് ഒരു വ്യക്തിഗത നിക്ഷേപകന് മ്യൂച്വൽ ഫണ്ട് നിക്ഷേപ യൂണിറ്റുകൾ ക്ലെയിം ചെയ്യാൻ കഴിയുന്നതിന് അല്ലെങ്കിൽ നിക്ഷേപകൻ മരിച്ചാൽ ഈ യൂണിറ്റുകളിൽ നിന്നുള്ള വീണ്ടെടുക്കൽ വരുമാനം ലഭിക്കുന്നതിന് ഒരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യാൻ പ്രാപ്തമാക്കുന്ന ഒരു സംവിധാനമാണ്. ഒരു നിക്ഷേപകൻ തന്റെ അക്കണ്ടിൽ അക്കൗണ്ടിൽ ഒരു നോമിനിയെ വ്യക്തമാക്കുന്നില്ലെങ്കിൽ, നിക്ഷേപകന്റെ നിയമപരമായ അവകാശി (അവകാശികൾ) അവരുടെ നിയമപരമായ അവകാശം തെളിയിച്ചശേഷം മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ, ഇങ്ങനെ തെളിയിക്കുന്നത് ദീർഘമായ ഒരു പ്രക്രിയ ആയിരിക്കാൻ കഴിയും. അതിനാൽ നിർഭാഗ്യകരമായ ഒരു സാഹചര്യം ഉണ്ടായേക്കാം എന്നതിനാൽ നിങ്ങളുടെ എല്ലാ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലും നോമിനികൾ ഉണ്ടായിരിക്കുന്നതാണ് നല്ലത്.

മ്യൂച്വൽ ഫണ്ടിൽ നിങ്ങൾക്ക് ഒരു ഓൺലൈൻ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ മ്യൂച്വൽ ഫണ്ട് ഹോൾഡിംഗിൽ നിലവിലുള്ള നോമിനികളെ ചേർക്കുകയോ പുതുക്കുകയോ ചെയ്യാം. നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്തിട്ട് നോമിനികളെ ചേർക്കാൻ / അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോളിയോ തിരഞ്ഞെടുക്കുക. ഓരോ നോമിനിക്കും ലഭിക്കുന്ന ഉടമസ്ഥാവകാശത്തിന്റെ ശതമാനത്തിന് ഒപ്പം പേര്, വിലാസം പോലുള്ള നോമിനിയുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക. ലഭിക്കേണ്ട ശതമാനം വ്യക്തമാക്കിയിട്ടില്ലെങ്കിൽ, ഓരോ നോമിനിക്കും തുല്യ ശതമാനത്തിന് അർഹതയുണ്ടായിരിക്കും.

ഓൺലൈനിൽ ചെയ്യുന്നത് സുഖകരമല്ല എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ, നിങ്ങളുടെ ഫോളിയോയിൽ നോമിനി വിശദാംശങ്ങൾ ചേർക്കുന്നതിനും പുതുക്കുന്നതിനും ഫണ്ട് ഹൗസിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലോ ഇൻവെസ്റ്റർ സർവീസ് സെന്ററിലോ സന്ദർശിക്കാൻ കഴിയും. ഒരു രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കുക അല്ലെങ്കിൽ പൊതു അപേക്ഷാ ഫോമിന്റെ പ്രസക്തമായ വിഭാഗം പൂരിപ്പിക്കുക, ഇത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നോമിനികളെയും അതുപോലെ നാമനിർദ്ദേശം ചെയ്തവരുടെ പേരുകളും ചേർക്കാൻ / പുതുക്കാൻ ആവശ്യമായ അക്കൗണ്ട് / ഫോളിയോ ഏതാണെന്ന് നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഒരു അക്കൗണ്ടിൽ ഒന്നിൽ കൂടുതൽ നോമിനികൾ ഉണ്ടെങ്കിൽ, ഓരോ നോമിനിക്കും നിങ്ങളുടെ നിങ്ങളുടെ നിക്ഷേപത്തിന്റെ എത്ര ശതമാനം ലഭിക്കണമെന്ന് നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്.

നിങ്ങളുടെ എല്ലാ മ്യൂച്വൽ ഫണ്ട് നിക്ഷേപ അക്കൗണ്ടുകളിലും നോമിനി വിശദാംശങ്ങൾ പുതുക്കുക, നിർഭാഗ്യകരമായ ഒരു സംഭവം ഉണ്ടാകുന്നപക്ഷം നിങ്ങളുടെ നിക്ഷേപം ക്ലെയിം ചെയ്യുന്നതിന് നിയമപരമായ അവകാശം തെളിയിക്കുന്നതിലുള്ള പെടാപാടിൽനിന്ന് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍